Connect with us
Malayali Express

Malayali Express

ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക്

INDIA

ഡൊണാൾഡ് ട്രംപ് ഇന്ത്യയിലേക്ക്

Published

on

ആദിത്യവർമ

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി രണ്ടാം വാരത്തിലായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക എന്നാണ് വിവരം. ദേശീയ മാധ്യമങ്ങൾ ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടു. തിയ്യതി സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. ഇന്ത്യയുടെയും അമേരിക്കയുടെയും ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രത്യേക ചർച്ച നടത്തി.കഴിഞ്ഞ വർഷം റിപബ്ലിക് ദിനത്തിലെ പരേഡ് വീക്ഷിക്കാൻ ഇന്ത്യ ട്രംപിനെ സന്ദർശിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് മറ്റു തിരക്കുകൾ കാരണം സാധിച്ചില്ല. ക്ഷണം ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് അടുത്ത മാസം ഇന്ത്യയിലെത്തുമെന്ന റിപ്പോർട്ടുകൾ വന്നത്. ഔദ്യോഗികമായി ഒരു വിവരവും ഇതുവരെ വന്നിട്ടില്ല.
അമേരിക്കൻ സെനറ്റിൽ ട്രംപിനെതിരായ കുറ്റവിചാരണ ഈ ആഴ്ചയിൽ തുടങ്ങും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നതിന് ശേഷമാകും ഇന്ത്യയിലേക്കുള്ള യാത്രയിലെ അനിശ്ചിതത്വം നീങ്ങുക. ഇന്ത്യയിലേക്ക് പോകാൻ ആഗ്രഹമുണ്ടെന്ന് ട്രംപ് പരസ്യമായി പറഞ്ഞിരുന്നു.

കഴിഞ്ഞമാസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ വീണ്ടും ട്രംപിനെ ക്ഷണിച്ചു. വൈറ്റ് ഹൗസിൽ നടന്ന ചർച്ചകൾക്കിടെയാണ് ഇരുവരും ക്ഷണം ആവർത്തിച്ചത്. ട്രംപ് അനുകൂലമായി പ്രതികരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. തൊട്ടുപിന്നാലെയാണ് തിയ്യതി തീരുമാനിക്കാൻ ചർച്ചകൾ നടക്കുന്നത്.

ജനുവരി ഏഴിന് മോദിയും ട്രംപും ഫോണിൽ സംസാരിച്ചിരുന്നു. ഈ വേളയിലും ഇന്ത്യാസന്ദർശനം വിഷയമായി. അമേരിക്കൻ പ്രസിഡന്‍റ് സന്ദർശിക്കുന്ന രാജ്യങ്ങളിൽ ആദ്യമെത്തുക അമേരിക്കൻ രഹസ്യാന്വേഷണ, സുരക്ഷാ വിഭാഗമാണ്. പ്രസിഡന്‍റിന്‍റെ സുരക്ഷ ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഈ സംഘം അടുത്താഴ്ച ഇന്ത്യയിലെത്തുമെന്നാണ് വിവരം.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News