Connect with us
Malayali Express

Malayali Express

സൗദി അരാംകോ 45 കോടി ഓഹരികള്‍ കൂടി വില്‍ക്കുന്നു

GULF

സൗദി അരാംകോ 45 കോടി ഓഹരികള്‍ കൂടി വില്‍ക്കുന്നു

Published

on

റി​യാ​ദ്​: ദേ​ശീ​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ 45 കോ​ടി ഒാ​ഹ​രി​ക​ള്‍ കൂ​ടി വി​ല്‍ക്കു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ സൗ​ദി അ​രാം​കോ ഡി​സം​ബ​റി​ൽ ആ​ദ്യ​മാ​യി ഓ​ഹ​രി വി​പ​ണി​യി​ലെ​ത്തു​ക​യും അ​ഞ്ചു ശ​ത​മാ​നം ഒാ​ഹ​രി​ക​ൾ വി​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. ഐ.​പി.​ഒ വ​ഴി 2,560 കോ​ടി ഡോ​ള​റി​​െൻറ ഓ​ഹ​രി​ക​ളാ​ണ്​ വി​റ്റ​ത്. വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ്​ ഒാ​ഹ​രി വി​പ​ണി​യി​ലു​ണ്ടാ​ക്കി​യ​ത്.
ഒാ​ഹ​രി​ക​ൾ വാ​ങ്ങി​ക്കൂ​ട്ടാ​ൻ ആ​ളു​ക​ളു​ടെ വ​ൻ ത​ള്ളി​ക്ക​യ​റ്റ​വു​മു​ണ്ടാ​യി. തു​ട​ർ​ന്നാ​ണ്​ കൂ​ടു​ത​ൽ ഒാ​ഹ​രി​ക​ൾ വി​ൽ​ക്കാ​ൻ ക​മ്പ​നി ഇ​പ്പോ​ൾ മു​ന്നോ​ട്ടു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​ദ്യ​ത​വ​ണ ആ​ഭ്യ​ന്ത​ര ഓ​ഹ​രി വി​പ​ണി​യി​ല്‍ അ​രാം​കോ പ്ര​വേ​ശി​ച്ച് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ട​പ്പോ​ൾ​ത​ന്നെ വി​പ​ണി മൂ​ല്യ​ത്തി​ല്‍ വ​ന്‍ കു​തി​പ്പ് പ്ര​ക​ട​മാ​യി​രു​ന്നു. ശ​ക്ത​മാ​യ മു​ന്നേ​റ്റ​മാ​ണ് ക​മ്പ​നി ഓ​ഹ​രി വി​പ​ണി​യി​ൽ പ്ര​ക​ടി​പ്പി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തി​നി​ട​യി​ല്‍ ക​മ്പ​നി​യു​ടെ മൂ​ല്യ​ത്തി​ല്‍ 96,000 കോ​ടി റി​യാ​ലി​​െൻറ മൂ​ല്യ​വ​ര്‍ധ​ന രേ​ഖ​പ്പെ​ടു​ത്തി. 32 റി​യാ​ല്‍ അ​ടി​സ്ഥാ​ന വി​ല​യി​ൽ ആ​രം​ഭി​ച്ച ഓ​ഹ​രി​യു​ടെ വി​പ​ണി വി​ല 36.8 റി​യാ​ല്‍ വ​രെ ഉ​യ​ർ​ന്നു.

ഇ​നി​ഷ്യ​ല്‍ ഓ​ഫ​റി​ങ്​ സ​മ​യ​ത്ത് ആ​വ​ശ്യ​ക്കാ​ര്‍ കൂ​ടു​ത​ലാ​കു​മ്പോ​ള്‍, കൂ​ടു​ത​ല്‍ ഓ​ഹ​രി​ക​ള്‍ വി​ല്‍ക്കാ​ന്‍ ക​മ്പ​നി​ക​ളെ അ​നു​വ​ദി​ക്കു​ന്ന ഗ്രീ​ന്‍ ഷോ ​സം​വി​ധാ​നം വ​ഴി കൂ​ടു​ത​ല്‍ ഓ​ഹ​രി​ക​ള്‍ വി​ല്‍പ​ന ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​പ്പോ​ൾ ക​മ്പ​നി. ഇ​തു​വ​ഴി​യാ​ണ്​ 450 ദ​ശ​ല​ക്ഷം ഒാ​ഹ​രി​ക​ള്‍ കൂ​ടി വി​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.
അ​ധി​ക ഓ​ഹ​രി​ക​ള്‍ അ​നു​വ​ദി​ച്ച​തി​ലൂ​ടെ ഐ.​പി.​ഒ റെ​ക്കോ​ഡ്​ തു​ക​യാ​യ 2,940 കോ​ടി ഡോ​ള​റി​ലെ​ത്താ​ന്‍ സൗ​ദി അ​രാം​കോ​ക്ക് സാ​ധി​ച്ചു. അ​റ​ബ് മേ​ഖ​ല​ക​ളി​ലെ പു​തി​യ സം​ഭ​വ വി​കാ​സ​ത്തെ തു​ട​ര്‍ന്ന് അ​രാം​കോ ഓ​ഹ​രി വി​പ​ണി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വ്യ​തി​യാ​ന​മു​ണ്ടാ​യി​രു​ന്നു.
ബു​ധ​നാ​ഴ്ച 34 റി​യാ​ലി​ലേ​ക്ക് താ​ഴ്ന്ന ഓ​ഹ​രി വ്യാ​ഴാ​ഴ്ച 35 റി​യാ​ലി​ലാ​ണ് ക്ലോ​സ് ചെ​യ്ത​ത്.

Continue Reading

Latest News