Connect with us
Malayali Express

Malayali Express

ഓസ്‌ട്രേലിയയിലെ കാട്ടുതീ നിയന്ത്രണ വിധേയം

INDIA

ഓസ്‌ട്രേലിയയിലെ കാട്ടുതീ നിയന്ത്രണ വിധേയം

Published

on

ഓസ്‌ട്രേലിയയിലെ കാട്ടുതീ നിയന്ത്രണവിധേയമായതായി അഗ്‌നിശമനസേന. മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് രാജ്യത്ത് പടര്‍ന്നു പിടിച്ച കാട്ടുതീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. കാട്ടുതീ ഏറെ നാശം വിതച്ച ന്യൂ സൗത്ത് വെയില്‍സില്‍ തീ നിയന്ത്രണവിധേയമായ വിവരം സൗത്ത് വെയില്‍സ് ഫയര്‍ സര്‍വീസ് കമ്മീഷണര്‍ ഷെയ്ന്‍ ഫിറ്റ്‌സിമോണ്‍സാണ് പങ്കുവെച്ചത്. നിലവില്‍ വളരെ ചെറിയ പ്രദേശത്ത് മാത്രമാണ് തീ പടരുന്നത്. ഇത് വേഗത്തില്‍ നിയന്ത്രണവിധേയമാക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു.

നീണ്ട മൂന്ന് മാസത്തെ തീവ്ര പരിശ്രമത്തിന് ശേഷമാണ് മേഖലയില്‍ തുടരുന്ന തീ നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമനസേനക്ക് സാധിച്ചത്. അടുത്തയാഴ്ചയോടെ പ്രദേശത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഇതോടെ പൂര്‍ണമായും കാട്ടുതീ പ്രതിസന്ധിയില്‍ നിന്ന് മോചിതമാകാന്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News