Connect with us
Malayali Express

Malayali Express

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വധശിക്ഷ പാക് ഹൈക്കോടതി റദ്ദാക്കി

INDIA

പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ വധശിക്ഷ പാക് ഹൈക്കോടതി റദ്ദാക്കി

Published

on

ലാഹോര്‍: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതി രൂപീകരണം തന്നെ നിയമവിരുദ്ധമാണെന്ന് ലാഹോര്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സയീദ് മസാഹര്‍ അലി അക്ബര്‍ നഖ് വി, മുഹമ്മദ് അമീര്‍ ഭട്ടി, ചൌധരി മസൂദ് ജഹാംഗീര്‍ എന്നിവരടങ്ങുന്ന ലാഹോര്‍ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി റദ്ദാക്കിയത്.

തനിക്കെതിരെയുള്ള വധശിക്ഷ വിധിച്ച പ്രത്യേക കോടതി രൂപീകരിച്ചതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലാഹോര്‍ ഹൈക്കോടതിയുടെ ഉത്തരവ്. പ്രത്യേക കോടതിയുടെ വിധി അനധികൃതമാണെന്നും അധികാരപരിധിയില്‍ വരുന്നതല്ലെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ച മുഷറഫ് വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രത്യേക കോടതി രൂപീകരിക്കാന്‍ അനുമതി നല്‍കിയ ഫെഡറല്‍ സര്‍ക്കാരിനോട് വെള്ളിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജസ്റ്റിസ് നഖ് വി നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

Latest News