Connect with us
Malayali Express

Malayali Express

നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

INDIA

നിര്‍ഭയ കേസ് പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

Published

on

ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഉച്ചയ്ക്ക് 1.45നാണ് ഹര്‍ജി പരിഗണിക്കുക. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 4 പ്രതികളില്‍ മുകേഷ് കുമാര്‍ (32), വിനയ് ശര്‍മ (26) എന്നിവരാണ് ഹര്‍ജി നല്‍കിയത്.

പ്രായം പരിഗണിച്ച്‌ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. തിരുത്തല്‍ ഹര്‍ജി തള്ളിയാല്‍ രാഷ്ട്രപതിക്കു മുന്നില്‍ ദയാഹര്‍ജി നല്‍കാനുള്ള അവസരവും പ്രതികള്‍ക്കുണ്ട്. വധശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കാനുള്ള പ്രതികളുടെ അവസാനത്തെ നിയമ സാധ്യതയാണ് തിരുത്തല്‍ ഹര്‍ജി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട അക്ഷയ് കുമാര്‍ സിങ് (31), പവന്‍ ഗുപ്ത (25) എന്നിവര്‍ പിഴവു തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടില്ല.

ജസ്റ്റിസ് എന്‍ വി രമണയ്ക്ക് പുറമെ, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലുള്‍പ്പെട്ട മറ്റ് ജഡ്ജിമാര്‍. നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാലു പ്രതികളെയും ജനുവരി 22ന് രാവിലെ 7 മണിക്ക് തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പ്രതികള്‍ പിഴവു തിരുത്തല്‍ ഹര്‍ജി നല്‍കിയത്.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News