Connect with us
Malayali Express

Malayali Express

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

KERALA

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്

Published

on

പത്തനംതിട്ട: മകരവിളത്ത് ദര്‍ശിക്കാനൊരുങ്ങി സന്നിധാനവും അയ്യപ്പ ഭക്തരും. നാളെയാണ് മകരവിളക്ക്. ശബരിമല സന്നിധാനവും പരിസരപ്രദേശവും തീര്‍ത്ഥാടകരെ കൊണ്ട് നിറയുകയാണ്. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ഇന്ന് പൂര്‍ത്തിയാകും. മകരസംക്രമപൂജ കണക്കിലെടുത്ത് ഇന്ന് രാത്രി നട അടക്കില്ല. മകരവിളക്കിനോട് അനുബന്ധിച്ചുള്ള പമ്പ വിളക്കും പമ്പ സദ്യയും ഇന്ന് നടക്കും.

കനത്ത സുരക്ഷയില്‍ ശബരിമല തിരുവാഭരണ ഘോഷയാത്ര തിങ്കളാഴ്ച പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘ ഘോഷയാത്ര ഉച്ചക്ക് ഒരുമണിയോടെയാണ് പുറപ്പെട്ടത്. മകരദീപം ദര്‍ശിക്കാന്‍ തമ്പടിക്കുന്നവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 70 പേരടങ്ങുന്ന ബോംബു സ്ക്വാഡും പ്രവത്തനനിരതരാണ്. സുരക്ഷയ്ക്കായി അധിക പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.

മകരവിളക്ക് തീര്‍ഥാടനം കഴിഞ്ഞ് അയ്യപ്പ ക്ഷേത്രനട അടയ്ക്കുന്നത് 21നായിരിക്കും. ദേവസ്വം ബോര്‍ഡ് ആദ്യം ഇറക്കിയ ഉത്തരവ് അനുസരിച്ച്‌ 20നു രാവിലെ അടയ്ക്കുമെന്നായിരുന്നു. മകരവിളക്കിന് മാളികപ്പുറത്തു നിന്ന് അഞ്ച് ദിവസത്തെ എഴുന്നള്ളിപ്പാണു വേണ്ടത്. മകരവിളക്ക് 15നായതിനാല്‍ ഗുരുതി ദിവസം എഴുന്നള്ളിപ്പ് ഉണ്ടാകില്ല. 20ന് നട അടച്ചാല്‍ നാല് എഴുന്നള്ളിപ്പു മാത്രമേ നടക്കൂ. 20ന് നടയടച്ചാല്‍ അത് ആചാരലംഘനമാകുമെന്നതിനാല്‍ അത് പാടില്ലെന്നു കാണിച്ചു തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വത്തിനു കത്ത് നല്‍കിയതിനെത്തുടര്‍ന്നാണു നീട്ടിയത്.

Continue Reading

Latest News