Connect with us
Malayali Express

Malayali Express

ക്യാമ്പസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും വിജയിക്കാനാവില്ല : ചെന്നിത്തല

INDIA

ക്യാമ്പസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും വിജയിക്കാനാവില്ല : ചെന്നിത്തല

Published

on

ന്യൂഡല്‍ഹി: ക്യാമ്പസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും വിജയിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജെഎന്‍യു, ജാമിയ മിലിയ
സര്‍വകലാശാല സന്ദര്‍ശന വേളയിലാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ പ്രതികരിച്ചത്.

ജാമിയയില്‍ എത്തിയ പ്രതിപക്ഷ നേതാവ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് ഹിന്ദിയില്‍ സംസാരിച്ചിരുന്നു. ‘ക്യാമ്പസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും വിജയിക്കാനാവില്ല. കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്നി ഈ ചെറുപ്പക്കാരില്‍ ആളിക്കത്തുന്നു. ഈ യുവതയാണ് ഇന്ത്യയുടെ പ്രതീക്ഷ’ എന്നാണ് ചെന്നിത്തല വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞത്.
കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെ രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷേഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സംഘവും ജെഎന്‍യു, ജാമിയ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവരാണ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നത്.

Continue Reading

Latest News