Connect with us
Malayali Express

Malayali Express

തൃശൂരില്‍ കാര്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി നാലു മരണം

KERALA

തൃശൂരില്‍ കാര്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി നാലു മരണം

Published

on

തൃശൂര്‍: തൃശൂരില്‍ കാര്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞു കയറി നാലു മരണം. തൃശൂര്‍ കൊറ്റനല്ലൂരില്‍ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. സുബ്രന്‍ മകള്‍ പ്രജിത, ബാബു,വിപിന്‍ എന്നിവരാണ് മരിച്ചത്. തുമ്പൂര്‍ അയ്യപ്പന്‍ കാവില്‍ ഉത്സവം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം.

കാറിലുള്ളവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചിരുന്നോ എന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്തം പരിശോധനക്കായി അയച്ചിട്ടുണ്ട്.

Continue Reading

Latest News