Connect with us
Malayali Express

Malayali Express

യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ല, പൗരത്വ പ്രതിഷേധങ്ങള്‍ക്ക് മറുപടി പറയണം ; മോദിയോട് രാഹുല്‍ ഗാന്ധി

INDIA

യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ല, പൗരത്വ പ്രതിഷേധങ്ങള്‍ക്ക് മറുപടി പറയണം ; മോദിയോട് രാഹുല്‍ ഗാന്ധി

Published

on

പൗരത്വ പ്രതിഷേധങ്ങള്‍ക്ക് നരേന്ദ്ര മോദി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി. യുവാക്കളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല. അവരോട് മറുപടി പറയാന്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവിശ്യപ്പെട്ടു. സര്‍വകലാശാലകളില്‍ പോയി വിദ്യാര്‍ത്ഥികളെ കാണണം എന്നും അവരോട് മറുപടി പറയാന്‍ ധൈര്യം കാണിക്കണമെന്നും രാഹുല്‍ പരിഹസിച്ചു. അതേസമയം ഇന്ത്യ ഇപ്പോള്‍ നേരിടുന്ന മാന്ദ്യം മറിക്കുന്നതിന് വേണ്ടി രാജ്യത്തെ മോദി വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ പൗരത്വ നിയഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നതിനുള്ള ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം സഖ്യകക്ഷിയായ ഡിഎംകെ ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹ്ഷ്‌കരിച്ചിരുന്നു. ഇതിലൂടെ ആദ്യ പാളിച്ചയാണ് കോണ്‍ഗ്രസിന് സംഭവിച്ചത്. കോണ്‍ഗ്രസ്ുമായുള്ള സ്വരച്ചേര്‍ച്ചയാണ് യോഗത്തില്‍ നിന്ന് ഡിഎംകെ വിട്ട് നിന്നത്. എന്നാല്‍ ചര്‍ച്ചക്കുള്ള ക്ഷണം കിട്ടിയില്ലെന്നാണ് ലോക്സഭയിലും രാജ്യസഭയിലും രണ്ട് നിലപാട് എടുത്ത ശിവസേനയുടെ പ്രതികരണം.

Continue Reading

Latest News