Connect with us
Malayali Express

Malayali Express

76,350 ടണ്‍ ഫ്‌ലാറ്റു മാലിന്യം: ആദ്യംപൊടി, പിന്നെ സിമന്റ് കട്ട

KERALA

76,350 ടണ്‍ ഫ്‌ലാറ്റു മാലിന്യം: ആദ്യംപൊടി, പിന്നെ സിമന്റ് കട്ട

Published

on

മരടില്‍ നാല് ഫ്‌ലാറ്റുകളും പ്രതീക്ഷിച്ചപടി ഇടിഞ്ഞമര്‍ന്നെങ്കിലും ഇനി അവശിഷ്ടങ്ങള്‍ വാരിമാലാണ് അടുത്ത വെല്ലുവിളി. 6,350 ടണ്ണോളം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളാണ് അവിടെ ശേഷിക്കുന്നത്. ടോറസില്‍ ദിവസം 15 ലോഡ് വീതം മാറ്റിയാലും കുറഞ്ഞത് 70 ദിവസം വേണം. 25 ടോറസുകള്‍ രംഗത്തുണ്ടാകും. കമ്പിയും സിമന്റും വേര്‍തിരിക്കേണ്ടത് പൊളിക്കാന്‍ കരാറെടുത്ത എഡിഫൈസും വിജയ് സ്റ്റീല്‍സുമാണ്. ആ ജോലികള്‍ തുടങ്ങി.നാലു നില ഉയരത്തില്‍ കിടക്കുന്ന അവശിഷ്ടങ്ങള്‍ പൊടിച്ച് അരൂര്‍ ചന്തിരൂരിലെ യാര്‍ഡിലെത്തിച്ച് എം- സാന്‍ഡ് ആക്കും. ഇത് പിന്നീട് സിമന്റും ചേര്‍ത്ത് കോണ്‍ക്രീറ്റ് കട്ടയാക്കും. 2000 ലോഡിന്റെ എം- സാന്‍ഡിന് മറ്റൊരു കമ്പനിയുമായി കരാറായി.നാലു കോടി രുപയ്ക്ക് ആസ്ട്രിയയില്‍ നിന്ന് കൊണ്ടുവന്ന ‘റബിള്‍ മാസ്റ്റര്‍’ മെഷീനിലിട്ടാണ് എം-സാന്‍ഡ് ആക്കുന്നത്. ഇന്ത്യയില്‍ എത്തിക്കുന്ന രണ്ടാമത്തെ റബിള്‍ മാസ്റ്ററാണിത്. ഡല്‍ഹി കോര്‍പറേഷനാണ് ആദ്യം വാങ്ങിയത്. ഫ്‌ലാറ്റിന്റെ കമ്പികള്‍ കഞ്ചിക്കോട്ടെ സ്റ്റീല്‍ കമ്പനിക്ക് കൈമാറി പുത്തന്‍ സ്റ്റീലുണ്ടാക്കും. അതിനിടെ, വീടുകളില്‍ രൂക്ഷമായ പൊടിശല്യമെന്ന പരാതിയുമായി സമീപവാസികള്‍ നഗരസഭാദ്ധ്യക്ഷയെ തടഞ്ഞുവച്ചു. കോണ്‍ക്രീറ്റ് മാലിന്യം കൂട്ടത്തോടെ മാറ്റുമ്പോള്‍ പൊടി ശല്യം ഇതിലുമേറെയാകുമെന്നാണ് ആശങ്ക.പൊടി ശല്യം ഉണ്ടാവില്ലമാലിന്യം മാറ്റുമ്പോള്‍ പൊടിശല്യം ഉണ്ടാവില്ലെന്ന് കരാര്‍ കമ്പനി പറയുന്നു. വെള്ളം ചീറ്റിച്ചും കൃത്യമായ സുരക്ഷാ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും മാത്രമേ മാറ്റൂ. അഗ്‌നിസുരക്ഷാ സേനയാവും വെള്ളമെത്തിക്കുക.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News