Connect with us
Malayali Express

Malayali Express

പൗരത്വഭേദഗതി ബില്‍:മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

KERALA

പൗരത്വഭേദഗതി ബില്‍:മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

Published

on

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. പൗരത്വ നിയമഭേദഗതിക്കെതിരെ ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് പ്രക്ഷോഭം നടത്തിയതോടെ കേരളം എല്ലാവര്‍ക്കും മാതൃകയായി. എന്നാല്‍ ഒന്നിച്ച് നിന്നുള്ള പോരാട്ടത്തിന്റെ മഹത്വം മനസിലാക്കാത്ത ചില ചെറിയ മനസ്സുകള്‍ ഉണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. തലശ്ശേരിയില്‍ ഭരണഘടന സംരക്ഷണ ബഹുജന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാലിയില്‍ എല്‍ഡിഎഫും, ന്യൂനപക്ഷ മതപണ്ഡിതന്‍മാരും നേതാക്കളും പങ്കെടുത്തു.

പൗരത്വ നിയമത്തിനെതിരെ സര്‍ക്കാരുമായി ചേര്‍ന്നുള്ള സമരത്തെ മുല്ലപ്പള്ളി എതിര്‍ത്തിരുന്നു. കൂടാതെ നിയമസഭയില്‍ പാസാക്കിയ പ്രമേയത്തിന്റെ സാധുത അദ്ദേഹം തുടര്‍ച്ചയായി ചോദ്യം ചെയ്യുകയും ചെയ്തു. പ്രമേയം പാസ്സാക്കാം എന്ന് പറഞ്ഞെങ്കിലും അത് വെറും സന്ദേശം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവനയില്‍ കോണ്‍ഗ്രസില്‍ നിന്ന് തന്നെ അമര്‍ഷം ഉയര്‍ന്നിരുന്നു. പ്രതിപക്ഷനേതാവ് മുന്നോട്ട് വെച്ച പ്രമേയമെന്ന ആശയത്തെ പാര്‍ട്ടി അധ്യക്ഷന്‍ ചോദ്യം ചെയ്യുന്നതിലാണ് എ ഐ ഗ്രൂപ്പുകള്‍ വിമള്‍ശനം ഉന്നയിച്ചത്.

Continue Reading

Latest News