Connect with us
Malayali Express

Malayali Express

ജാമിയ ജെ എന്‍ യു ക്യാമ്പസുകളില്‍ ചെന്നിത്തല: ഹിന്ദിയിലെ മാസ്സ് പ്രസംഗത്തില്‍ കയ്യടിച്ച് വിദ്യാര്‍ത്ഥികള്‍

INDIA

ജാമിയ ജെ എന്‍ യു ക്യാമ്പസുകളില്‍ ചെന്നിത്തല: ഹിന്ദിയിലെ മാസ്സ് പ്രസംഗത്തില്‍ കയ്യടിച്ച് വിദ്യാര്‍ത്ഥികള്‍

Published

on

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കൊണ്ട്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും ജെ എന്‍ യു, ജാമിയ സര്‍വ്വകലാശാലകള്‍ സന്ദര്‍ശിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളെ ഡല്‍ഹി പോലീസ് ജെ എന്‍ യു ക്യാമ്പസില്‍ ചോദ്യം ചെയ്യുമ്പോഴായിരുന്നു ചെന്നിത്തല അവിടെ എത്തിയത്. തുടര്‍ന്ന് ജാമിയയില്‍ എത്തിയ പ്രതിപക്ഷ നേതാവും സംഘവും കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഹിന്ദിയില്‍ ആയിരുന്നു ചെന്നിത്തല സംസാരിച്ചത്. ഇനി ഒരുക്കലും നരേന്ദ്ര മോദി ഇന്‍ഡ്യയുടെ പ്രധാന മന്ത്രി ആകില്ല എന്നും, അമിത് ഷായുടെ നിഴല്‍ പോലും ആഭ്യന്തര മന്ത്രാലയത്തില്‍ പതിയില്ല എന്നുമുള്ള ചെന്നിത്തലയുടെ വാക്കുകള്‍ കരഘോഷത്തോടെയാണ് ക്യാമ്പസ്സ് ഏറ്റെടുത്തത്.

Continue Reading

Latest News