Connect with us
Malayali Express

Malayali Express

ജോസ് കെ.മാണിയുടെ പരാതിയില്‍ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

KERALA

ജോസ് കെ.മാണിയുടെ പരാതിയില്‍ രണ്ടില ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

Published

on

ജോസ് കെ.മാണി വിഭാഗത്തിന്റെ പരാതിയില്‍ രണ്ടില ചിഹ്നം കേന്ദ്ര തെര കമ്മിഷന്‍ മരവിപ്പിച്ചു. ജനുവരി 20 വരെയാണ് രണ്ടില ചിഹ്നം മരവിപ്പിച്ചിരിക്കുന്നത്. ജോസഫ് വിഭാഗം ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന ജോസ് വിഭാഗത്തിന്റെ പരാതിയിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. പാലാ തെരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച് ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത തര്‍ക്കം ഉടലെടുത്തിരുന്നു. കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫിനാണ് ചിഹ്നഹ്നം സംബന്ധിച്ച് അധികാരമുള്ളതെന്ന് ചൂണ്ടിക്കാട്ടി ജോസ് കെ.മാണിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയിരുന്നു. പിന്നീട് ഈ തര്‍ക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയ്ക്കായി എത്തുകയായിരുന്നു.

Continue Reading

Latest News