Connect with us
Malayali Express

Malayali Express

കർണാടക: അടിപൊളി മാറ്റം വരുന്നു; സോണിയ രംഗത്ത്

INDIA

കർണാടക: അടിപൊളി മാറ്റം വരുന്നു; സോണിയ രംഗത്ത്

Published

on

മനുലാൽ

കർണാടകയിൽ അടിപൊളി മാറ്റം വരുത്താൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. കർണാടകയിലെ പരാജയം അത്രമാത്രം പാർട്ടിയെ പിടിച്ചു കുലുക്കി. ഇതിനൊരു മാറ്റം വരണമെങ്കിൽ സിദ്ധരാമയ്യയും ഡികെയും രണ്ടു ധ്രുവങ്ങളിൽ പോയാൽ ശരിയാകില്ല. ഉപതിരഞ്ഞെടുപ്പ ഫലം വന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് ഗുണ്ടുറാവുവും രാജിവച്ചത്. രണ്ടുപേരുടെയും രാജി ഹൈക്കമാന്‍റ് ഇതുവരെ സ്വീകരിച്ചിട്ടില്ല. പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കും മുന്പ് സമവായമുണ്ടാക്കുകയാണ് ഹൈക്കമാന്‍റ് ലക്ഷ്യം. സിദ്ധരാമയ്യ പ്രതിപക്ഷ നേതാവ് പദവിയിൽ തുടരണമെന്നാണ് ഹൈക്കമാന്‍റിന്‍റെ താൽപ്പര്യമെന്ന് ചില നേതാക്കൾ പറയുന്നു. തിങ്കാളാഴ്ച വൈകീട്ട് സിദ്ധരാമയ്യ ദില്ലിയിലെത്തും. ചൊവ്വാഴ്ച രാവിലെയാകും സോണിയ ഗാന്ധിയുമായി ചർച്ച നടത്തുകയെന്ന് നേതാക്കൾ പറയുന്നു. സിദ്ധരാമയ്യയുമായി രാഹുൽ ഗാന്ധി ആദ്യം ചർച്ച നടത്തും. ശേഷം മുതിർന്ന നേതാക്കളെ കാണും. സോണിയ ഗാന്ധിയുമായും അദ്ദേഹം ചർച്ച നടത്തും. രാജി പിൻവലിക്കണമെന്നാണ് ഹൈക്കമാന്‍റ് സിദ്ധരാമയ്യയോട് ആവശ്യപ്പെടുക എന്നാണ് അറിയുന്നത്. അദ്ദേഹം തീരുമാനം മാറ്റിയില്ലെങ്കിൽ ബദൽമാർഗം കാണും.

കെപിസിസി അധ്യക്ഷ പദവിയിൽ നിന്ന് ഗുണ്ടു റാവുവിനെ മാറ്റാനാണ് തീരുമാനം. പകരം ഡികെ ശിവകുമാറിനെ കെപിസിസി അധ്യക്ഷനാക്കിയേക്കും. ശിവകുമാറും സിദ്ധരാമയ്യയും കർണാടകത്തിലെ കോണ്‍ഗ്രസ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കട്ടെ എന്നാണ് സോണിയ ഗാന്ധിയുടെ അഭിപ്രായമത്രെ. എന്നാൽ ഡികെ ശിവകുമാറും സിദ്ധരാമയ്യയും തമ്മിലുള്ള പോര് ഹൈക്കമാന്‍റിന് തലവേദനയാണ്. സമവായം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡികെ ശിവകുമാറിനെ കഴിഞ്ഞദിവസം ദില്ലിയിലേക്ക് വിളിപ്പിച്ചത്. അദ്ദേഹം തിരിച്ചു പോന്ന ഉടനെയാണ് സിദ്ധരാമയ്യയെ വിളിപ്പിച്ചത്.
അതേസമയം, ഡികെ ശിവകുമാറിനെതിരെ കള്ളപ്പണ കേസ് നിലവിലുള്ളതിനാൽ മറ്റു മുതിർന്ന നേതാക്കളെ ആരെങ്കിലും കെപിസിസി അധ്യക്ഷ പദവിയിൽ കൊണ്ടുവരാം. കേസ് വിധി വന്ന ശേഷം ഡികെ ശിവകുമാറിനെ പരിഗണിക്കാം എന്ന നിർദേശവും ഹൈക്കമാന്‍റിന് മുന്നിലുണ്ട്. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ എംബി പാട്ടീൽ, എച്ച്കെ പാട്ടീൽ, ഈശ്വർ ഖണ്‍ഡ്രെ എന്നിവരെയും കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. അതേസമയം, സിദ്ധരാമയ്യയുടെ രാജി സ്വീകരിച്ച് പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനത്ത് മറ്റാരെങ്കിലും പരിഗണിക്കാനുള്ള സാധ്യതയുണ്ട് എന്ന് ചില നേതാക്കൾ പറയുന്നു.
ിദ്ധരാമയ്യക്ക് പകരം മുൻ ഉപമുഖ്യമന്ത്രി പരമേശ്വര, മുൻ മന്ത്രി എച്ച്കെ പാട്ടീൽ എന്നിവരിൽ ആരെയെങ്കിലും പ്രതിപക്ഷ നേതാവാക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. ചൊവ്വാഴ്ച സിദ്ധരാമയ്യ ദില്ലിയിലെത്തുന്പോൾ ചിത്രം വ്യക്തമാകുമെന്നാണ് നേതാക്കളുടെ പ്രതികരണം.
കർണാടക കോണ്‍ഗ്രസിലെ മറ്റേതെങ്കിലും നേതാക്കളെ ദില്ലിയിലേക്ക് സോണിയ ഗാന്ധി വിളിപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബുധനാഴ്ച ചികിൽസാവശ്യാർഥം സോണിയ ഗാന്ധി വിദേശത്തേക്ക് പോകും. അതിന് മുന്പ് കർണാടക കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് അവർ ആലോചിക്കുന്നത്. കർണാടക കോണ്‍ഗ്രസിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പാർട്ടി നിരീക്ഷകരായ മധുസൂധനൻ മിസ്ത്രിയോടും പരമേശ്വരയോടും ഹൈക്കമാന്‍റ് നിർദേശിച്ചിരുന്നു. ഇതുപ്രകാരം റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. റിപ്പോർട്ട് പ്രകാരമാണ് ഹൈക്കമാന്‍റ് നീങ്ങുന്നത്.
നേതാക്കൾക്കിടയിലെ ഭിന്നത കാരണം കർണാടക കോണ്‍ഗ്രസ് നിർജീവമാകുന്നു എന്ന ആക്ഷേപമാണ് ഉന്നത നേതൃത്വത്തിനുള്ളത്. ഇതിൽ പരിഹാരം കാണുകയാണ് സോണിയ ഗാന്ധി. ചൊവ്വാഴ്ച അന്തിമ തീരുമാനം എടുത്ത ശേഷമാകും അവർ ബുധനാഴ്ച വിദേശത്തേക്ക് പോകുകയെന്ന് കരുതുന്നു.

Continue Reading

Latest News