Connect with us
Malayali Express

Malayali Express

സൗദി അറേബ്യയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ക്ക് ദാരുണാന്ത്യം

GULF

സൗദി അറേബ്യയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ക്ക് ദാരുണാന്ത്യം

Published

on

റിയാദ്: സൗദി അറേബ്യയില്‍ നടക്കുന്ന ദാക്കര്‍ റാലിക്കിടെ പോര്‍ച്ചുഗീസ് ബൈക്ക് റൈഡര്‍ക്ക് ദാരുണാന്ത്യം. ഇന്ത്യന്‍ കമ്ബനി ഹീറോ സ്‌പോണ്‍സര്‍ ചെയ്യുന്ന റൈഡറായ പോളോ കോണ്‍ക്ലേവ്‌സ് ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ റിയാദില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ അകലെയുള്ള വാദി അല്‍ദവാസിറിലേക്കുള്ള ട്രാക്കില്‍ വെച്ചായിരുന്നു അപകടം.

ബൈക്കില്‍ നിന്ന് ട്രാക്കിലേക്ക് തെറിച്ചു വീണ പോളോ കോണ്‍ക്ലേവ്‌സിന്റെ ബോധം മറയുകയും ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.

ജനുവരി അഞ്ചിനാണ് ജിദ്ദയില്‍ നിന്നും റിയാദിലേക്ക് ഏഴായിരം കിലോമീറ്റര്‍ ദൂരത്തില്‍ ദാക്കര്‍ റാലി ആരംഭിച്ചത്. വെള്ളിയാഴ്ച റാലിയുടെ ആറാം ഘട്ടം പൂര്‍ത്തിയാക്കിയതിന് ശേഷം ഞായറാഴ്ചയാണ് ഏഴാം ഘട്ട മത്സരം തുടങ്ങിയത്. മത്സരം തുടങ്ങി 276 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടം ഉണ്ടായത്. നാല് വര്‍ഷം മുമ്ബ് മത്സരത്തിനിടയില്‍ പരിക്കേറ്റ കോണ്‍ക്ലേവ്‌സ് ഈ വര്‍ഷമാണ് തിരിച്ച്‌ മത്സരത്തിലേക്ക് എത്തിയത്.

Continue Reading

Latest News