Connect with us
Malayali Express

Malayali Express

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ നിര്‍ണായക വാദം ഇന്ന്

INDIA

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ നിര്‍ണായക വാദം ഇന്ന്

Published

on

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന പുനഃപരിശോധനാ ഹര്‍ജികളില്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിന്റെ മുന്‍പാകെ ഇന്ന് വാദം ആരംഭിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ അധ്യക്ഷതയിലുള്ള ഒന്‍പതംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

രാവിലെ 10.30നാണ് സുപ്രധാനമായ കേസില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നത്. എഴ് വിഷയങ്ങളാണ് പരിശോധനനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടത്. ആചാരങ്ങള്‍ മതത്തിന്റെ/വിഭാഗത്തിന്റെ ഒഴിച്ചുകൂടാനാകാത്ത രീതിയാണോ എന്നത് കോടതിക്ക് എത്രമാത്രം പരിശോധിക്കാം? അത് മതമേധാവിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടതാണോ എന്നുള്ളതാണ് ഇതില്‍ ഏറ്റവും പ്രധാനം.

കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാരായ വിക്രംജിത്ത് ബാനര്‍ജി, കെ എം നടരാജ് എന്നിവരാകും കോടതിയില്‍ ഹാജരാകുക.

Continue Reading

Latest News