Connect with us
Malayali Express

Malayali Express

മരടിലെ ഫ്‌ളാറ്റുകള്‍ നിലംപതിക്കുമ്പോള്‍ ആരും വിതുമ്പേണ്ട: ജി.സുധാകരന്‍

KERALA

മരടിലെ ഫ്‌ളാറ്റുകള്‍ നിലംപതിക്കുമ്പോള്‍ ആരും വിതുമ്പേണ്ട: ജി.സുധാകരന്‍

Published

on

റാന്നി: തീരദേശ നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്‌
നീക്കിയതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി ജി.സുധാകരന്‍. മരടിലെ ഫ്‌ളാറ്റുകള്‍ നിലംപതിക്കുമ്പോള്‍ ആരും വിതുമ്പേണ്ട കാര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.ശബരിമല തിരുവാഭരണ പാതയിലെ പേരൂച്ചാല്‍ പാലത്തിന്റെ ഉദ്ഘാടനവും വിവിധ റോഡുകളുടെ നിര്‍മാണോദ്ഘാടനവും ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവിരുദ്ധമായി എന്ത് നിര്‍മിച്ചാലും അത് പൊളിക്കണം. ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന വാര്‍ത്ത ചിലര്‍ അവതരിപ്പിച്ചത് വിതുമ്പുന്ന പോലെയാണ്. എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഈ ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയതിലൂടെ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. കുറ്റക്കാരെയെല്ലാം പിടിക്കണമെന്നും മന്ത്രി പറഞ്ഞു.

Continue Reading

Latest News