Connect with us
Malayali Express

Malayali Express

മറിയാമ്മ തോമസ് (74) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി

OBITUARY

മറിയാമ്മ തോമസ് (74) ഫിലാഡല്‍ഫിയയില്‍ നിര്യാതയായി

Published

on

ഫിലാഡല്‍ഫിയ: വെണ്ണിക്കുളം മുള്ളന്‍കുഴിയില്‍ പരേതനായ കൊച്ചു കിഴക്കേതില്‍ തര്യന്‍ തോമസിന്റെ ഭാര്യയും, പരേതരായ വര്‍ഗീസ് ജോണിന്റേയും റെയിച്ചലാമ്മ ജോണിന്റേയും പുത്രിയുമായ മറിയാമ്മ തോമസ് (74) ഫിലാഡല്‍ഫിയായി നിര്യാതയായി.

വ്യൂവിംഗ് ജനുവരി 10 വെള്ളിയാഴ്ച വൈകുനേരം 6 മുതല്‍ 9 വരെ ഫിലാഡല്‍ഫിയാ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ച് വികാരി റവ. ജിനു ഏബ്രഹാമിന്റെ പ്രാധാന കാര്‍മ്മികത്വത്തിലും യൂത്ത് ചാപ്ലെയില്‍ റവ.തോമസ് കെ ഏബ്രഹാമിന്റെ സഹ കാര്‍മ്മികത്വത്തിലും നടക്കും. ജനുവരി 11 ശനിയാഴ്ച രാവിലെ 9 മണിക്ക് ഫിലദല്‍ഫിയാ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു നടക്കുന്ന വ്യൂവിംഗ് സര്‍വ്വീസിനും, ശേഷം നടക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്കും ശേഷം 12 മണിക്ക് ഹണ്ടിംങ്ടണ്‍ വാലിയിലെ ഫോറസ്റ്റ് ഹില്‍ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കും.

ജെയിംസ് കെ തോമസ്, ലാലി സാമുവേല്‍ , റെജി കെ.തോമസ് എന്നിവര്‍ മക്കളും, ഷീബാ ജെയിംസ്, സാമുവേല്‍ ജോര്‍ജ് , സുമാ സാമുവേല്‍ എന്നിവര്‍ മരുമക്കളുമാണ്. ഷാലിന്‍, ഷോണ്‍, ഷാരണ്‍, സ്റ്റീഫന്‍, റോബിന്‍, റീബാ,റൂബി എന്നിവര്‍ കൊച്ചുമക്കളാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News