Connect with us
Malayali Express

Malayali Express

ധോണി ഏകദിനത്തില്‍നിന്ന് ഉടന്‍ വിരമിക്കും: രവി ശാസ്ത്രി

LATEST NEWS

ധോണി ഏകദിനത്തില്‍നിന്ന് ഉടന്‍ വിരമിക്കും: രവി ശാസ്ത്രി

Published

on

ഏകദിന ക്രിക്കറ്റില്‍ നിന്നും മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണി വൈകാതെ വിരമിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. ടി20 ക്രിക്കറ്റിലായിരിക്കും ധോണി ഇനി കുടുതല്‍ ശ്രദ്ധിക്കുകയെന്നു രവി ശാസ്ത്രി പറഞ്ഞു.
ജൂലൈയില്‍ ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലില്‍ കളിച്ചതിനുശേഷം ധോണി രാജ്യാന്തര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ധോണിയടെ വിരമിക്കല്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ധോണി മനസ് തുറന്നിരുന്നില്ല.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഏറെക്കാലമായി വിട്ടുനില്‍ക്കുന്ന ധോണി ഐ.പി.എല്ലില്‍ കളിച്ചൂകൊണ്ടായിരിക്കും സജീവ ക്രിക്കറ്റിലേക്കു മടങ്ങിവരുക. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകനാണ് നിലവില്‍ ധോണി. ധോണിയുമായുള്ള സംഭാഷണത്തിനു ശേഷമായിരുന്നു രവിശാസ്ത്രിയുടെ പ്രതികരണം.
ഐ.പി.എല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടി20 ലോകകപ്പിലേക്കു ധോണിയെ പരിഗണിക്കുക. ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ധോണി ലോകകപ്പില്‍ കളിക്കും.
ധോണിയേയും ഋഷഭ് പന്തിനേയും സഞ്ജു സാംസണെയും പരിഗണിക്കുമ്പോള്‍ മധ്യനിരയിലെ പരിചയസമ്പത്തും ഫോമുമാണ് പ്രധാനമായിട്ടെടുക്കുക എന്നു രവി ശാസ്ത്രി പറഞ്ഞു. ഋഷഭ് പന്തിനെ രവിശാസ്ത്രി പിന്തുണച്ചു. 21 വയസിനിടെ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍മാര്‍ അധികമില്ല. പിഴവ് എല്ലാവര്‍ക്കും സംഭവിക്കുന്നതാണെന്നും പക്വത ആര്‍ജിക്കുമ്പോള്‍ പന്ത് മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നാലുദിന ടെസ്റ്റ് മത്സരം എന്ന ആശയത്തെ അസംബന്ധമെന്നാണു ശാസ്ത്രി വിശേഷിപ്പിച്ചത്.
അഞ്ചുദിവസം നീളുന്ന ടെസ്റ്റ് മത്സരം നിര്‍ബന്ധമാണെങ്കില്‍ ആദ്യ ആറു റാങ്കിനു ശേഷമുള്ളവര്‍ കളിക്കട്ടെ. ആദ്യത്തെ ആറു റാങ്കുകാര്‍ പരസ്പരം ടെസ്റ്റ കളിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്നും രവി ശാസ്ത്രി പറഞ്ഞു. അടുത്ത മൂന്നുവര്‍ഷത്തെ ഐ.സി.സി. ടുര്‍ണമെന്റുകളില്‍ ഒന്നെങ്കിലും വിജയിക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Latest News