Connect with us
Malayali Express

Malayali Express

മരട്: 62 കോടി നഷ്ടപരിഹാരം അനുവദിച്ചു

KERALA

മരട്: 62 കോടി നഷ്ടപരിഹാരം അനുവദിച്ചു

Published

on

സുപ്രീംകോടതി ഉത്തരവുപ്രകാരം മരടിലെ ഫ്ളാറ്റില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ക്ക് ഇതുവരെ അനുവദിച്ചത് 62 കോടി രൂപ. കേരള സര്‍ക്കാര്‍ 49.36 കോടി രൂപ വിതരണം ചെയ്തു. 35 ഫ്ളാറ്റ് ഉടമകള്‍ക്ക് ഇന്നലെ തുക അനുവദിച്ചു. എല്ലാംചേര്‍ത്ത് ഇതുവരെ ലഭിച്ചത്. 58.11 കോടി. ഇനി 3.88 കോടി രൂപകൂടി അനുവദിച്ചാല്‍ മതിയാകും.
25 ലക്ഷം രൂപയ്ക്കുള്ള എല്ലാ ക്ളെയിം അപേക്ഷകളും കമ്മിറ്റി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ബില്‍ഡര്‍മാരുടെയും അവരുടെ ബന്ധുക്കളുടെയു പേരിലുള്ള ഫ്ളാറ്റുകള്‍ക്ക് തുക അനുവദിച്ചിട്ടില്ല. ഇത്തരക്കാരുടെ പട്ടിക കമ്മിറ്റി സര്‍ക്കാരിന് അയച്ചിട്ടുണ്ട്. പണിമില്ലാത്തതുകൊണ്ടാണ് തുക വിനിയോഗിക്കാന്‍ കഴിയാത്തതെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍.
ഇക്കാര്യത്തില്‍ സര്‍ക്കാരിനു മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന നിലപാടിലാണ് നഷ്ടപരിഹാരക്കമ്മിറ്റി. ഫ്ളാറ്റുടമകള്‍ സമരം പ്രഖ്യാപിച്ചതോടെ ഇന്നലെയാണ് 35 പേര്‍ക്കൂകുടി നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

നയാപൈസ കിട്ടിയില്ലെന്ന് 57 ഫ്ളാറ്റ് ഉടമകള്‍
വര്‍ഷങ്ങള്‍ താമസിച്ചശേഷം മരടിലെ നാലു ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്ന് പുറത്തിറങ്ങേണ്ടിവന്ന 57 പേര്‍ക്ക് ഇതുവരെ നയാപൈസ നഷ്ടപരിഹാരക്കമ്മിറ്റി നല്‍കിയിട്ടില്ലെന്ന് ഉടമകള്‍. ഇതിനായി വരും ദിവസങ്ങളില്‍ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് എച്ച്.ടു.ഒ. ഫ്ളാറ്റിലെ താമസക്കാരായിരുന്ന ജയകുമാര്‍, അരുണ്‍, ബിനോജ് എന്നിവര്‍ പറഞ്ഞു.
തങ്ങള്‍ അഞ്ചുതവണ നഷ്ടപരിഹാരക്കമ്മിറ്റിയുടെ അടുക്കല്‍ ഫ്ളാറ്റ് ഡോക്യുമെന്റ്സ് ഹാജരാക്കിയതാണ്. ഓരോ തവണ ചെല്ലുമ്പോഴും മറുപടി ഒന്നുതന്നെ. സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്നും മറുപടി വരട്ടെയെന്നുമാണ് പറയുന്നത്. 257 പേരായിരുന്നു നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത്. അതില്‍ 200 പേര്‍ക്ക് 25 ലക്ഷം വീതം ലഭിച്ചു. തങ്ങള്‍ക്ക് കിട്ടിയതുമില്ലെന്ന് ഇവര്‍ പറഞ്ഞു.

Continue Reading

Latest News