Connect with us
Malayali Express

Malayali Express

ജർമൻ പാസ്പോർട്ടിലേക്കുള്ള ഫോട്ടോകൾ അധികൃതർ ഇനി നേരിട്ട് പകർത്തും

EUROPE

ജർമൻ പാസ്പോർട്ടിലേക്കുള്ള ഫോട്ടോകൾ അധികൃതർ ഇനി നേരിട്ട് പകർത്തും

Published

on


കൈപ്പുഴ ജോൺ മാത്യു

ബർലിൻ : ജർമനിയിൽ ഇനി പാസ്പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകളിലേക്കുള്ള ഫോട്ടോകൾ അധികൃതർ തന്നെ നേരിട്ട് പകർത്തും. അപേക്ഷകരിൽ നിന്നുള്ള ഫോട്ടോകൾ മേലിൽ സ്വീകരിക്കില്ല. 2022 മുതലായിരിക്കും ഈ നിയമം പ്രാബല്യത്തിൽ വരിക. ഇതിനായി ജർമനിയിൽ അയ്യായിരത്തിലധികം ഐഡി അതോറിറ്റികളിൽ ഈ സൗകര്യം ഒരുക്കും.

മോർഫിംങ്ങ് വഴി ഫോട്ടോകളിൽ വൻ കൃത്രിമം നടക്കുന്നതായി ഇതിനകം അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. പുതിയ സുരക്ഷാ നടപടികൾ വഴി ഈ കൃത്രിമത്തിന് തടയിടാൻ കഴിയുമെന്ന് കരുതുന്നു. യൂറോപ്പിലെ പല രാജ്യങ്ങളിലും അധികൃതർ തന്നെയാണ് തിരിച്ചറിയൽ രേഖകളിലേക്കുള്ള ഫോട്ടോകൾ നേരിട്ട് പകർത്തുന്നത്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News