Connect with us
Malayali Express

Malayali Express

എൻഫീൽഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് – പുതുവൽസര ആഘോഷം നടന്നു

EUROPE

എൻഫീൽഡ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് – പുതുവൽസര ആഘോഷം നടന്നു

Published

on


റജി ഫിലിപ്പ് തോമസ്

എൻഫീൽഡ് : എൻഫീൽഡ് മലയാളി അസോസിയേഷന്റെ ( ENMA ) ക്രിസ്മസ് – പുതുവൽസര ആഘോഷം ഗംഭീരമായി നടന്നു. 2020 ജനുവരി 4 ശനിയാഴ്ച 5 മണിക്ക് പോട്ടേഴ്സ്ബാറിലെ സെന്റ് ജോൺസ് മെതഡിസ്റ്റ് ചർച്ച് ഹാളിൽ സാംസ്‌കാരിക സമ്മേളനത്തോടെ ആഘോഷ പരിപാടികൾക്ക് തുടക്കമായി. എൻമ പ്രസിഡന്റ് റജി നന്തികാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിൽ ഈസ്റ്റ് ഹാമിൽ നിന്നുള സതീഷ് പ്രാർത്ഥന ഗാനം ആലപിച്ചു. യുകെയിലെ കലാസാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവും യുക്മ സാംസ്കാരികവേദി രക്ഷാധികാരിയുമായ സി.എ. ജോസഫ് ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു. തന്റെ ഉദ്‌ഘാടന പ്രസംഗത്തിൽ എന്മയുടെ പ്രിയ കൊച്ചു കലാകാരിയും യുക്മ കലാതിലകവുമായ ദേവനന്ദയെ അഭിനന്ദിക്കാനും മറന്നില്ല.

എന്മയുടെ കുരുന്നുകൾ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേയ് വളരെ മനോഹരമായിരുന്നു. പിന്നീട് കണ്ണിനും കാതിനും വിശ്രമം നൽകാതെ വിവിധയിനം നൃത്തങ്ങളും അകമ്പടിയായി ഗാനങ്ങളും വേദിയിൽ അരങ്ങേറി. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന കുട്ടികൾ വരെ നൃത്തത്തിന്റെ മാസ്മരിക ലോകം തീർത്ത് കാണികളെ വിസ്മയിപ്പിച്ചു. സതീഷും മഞ്ജു മന്ദിരത്തിലും ചേർന്ന് ആലപിച്ച ഗാനങ്ങൾ വളരെ ഹൃദ്യമായിരുന്നു. ജിജോ ജോസെഫും, ദീപ്തിയും വേദിയിൽ ഗാനങ്ങൾആലപിച്ചു. യുക്മ കലാതിലക പട്ടം നേടിയ ദേവാനന്ദ, ലിൻ ജിജോ, മരിയ ഷൈൻ, തേജസ് ബൈജു എന്നിവർ അവതരിപ്പിച്ച നൃത്തങ്ങൾ കാണികൾക്ക് നല്ലൊരു ദൃശ്യ വിരുന്നായി. കൂടാതെ കൊച്ചു കുട്ടികൾ അവതരിപ്പിച്ച സംഘ നൃത്തങ്ങളും സമിക്ഷ സഞ്ചേഷ് അവതരിപ്പിച്ച കഥകും കാണികൾക്ക് വേറിട്ടൊരു അനുഭവമായി.

പരിപാടികൾ വേദിയിൽ കലയുടെ മാസ്മരിക ലോകം തീർത്തുകൊണ്ടിരിക്കുമ്പോൾ യുക്മ പ്രസിഡന്റ് മനോജ് പിള്ളയും യുക്മ ജോയിന്റ് സെക്രട്ടറി സലീന സജീവും എത്തി. എൻമ ഭാരവാഹികൾ വേദിയിൽ യുക്മ ദേശീയ ഭാരവാഹികളെ സ്വീകരിച്ചു. മനോജ് പിള്ളയും സലീന സജീവും സി. എ. ജോസഫും എൻമ ഭാരവാഹികളും അണി നിരന്ന വേദിയിൽ മനോജ് പിള്ള GCSE ക്ക് ഉന്നത വിജയം നേടിയ എൽമ ജോസഫ് പനക്കലിന് ENMA എക്സലൻസ് അവാർഡും ജോൺ രവി സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും നൽകി. യുക്മ കലാതിലകവും ഈസ്റ്റ് ആംഗ്ലിയ റീജിയൻ കിഡ്സ് വിഭാഗം ചാംപ്യനുമായ ദേവാനന്ദക്ക് Achievement Award സി. എ. ജോസഫും ഈസ്റ്റ് ആംഗ്ലിയ റീജിയൻ കിഡ്സ് വിഭാഗം ചാമ്പ്യൻ (ബോയ്സ് ) പട്ടം നേടിയ സാമിക് സഞ്ചേഷിന് Achievement Award സലീന സജീവും നൽകി. മനോജ് പിള്ളയും സലീന സജീവും ആശംസകൾ നേർന്ന് സംസാരിച്ചു. എൻമയിലെ മുതിർന്ന അംഗങ്ങൾ അവതരിപ്പിച്ച സ്കിറ്റ് കാണികളുടെ മനം കവർന്നു.

പ്രോഗ്രാമിന്റെ അവതാരകരായി റ്റീനയും ജേക്കബും തങ്ങളുടെ ജോലി മികവുറ്റതാക്കി. ആശാ സഞ്ചേഷ് പ്രോഗ്രാം കോർഡിനേറ്ററായും ഷെഫിൻ ജോസഫ്, ശോഭാ ഡൂഡു, നിമിക്ഷ, ബീന തെക്കൻ എന്നിവർ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു. ജയപ്രകാശ് ശബ്‍ദവും വെളിച്ചവും ,ബിനു ജോസ് കാമറയും ജോസഫ് പനക്കൽ വിഡിയോയും നിയന്ത്രിച്ചു.ആശാ സഞ്ചേഷിന്റെ കൃതജ്ഞത പ്രകാശത്തിനു ശേഷം ബെന്നി കേറ്ററിംഗ് ഒരുക്കിയ ഡിന്നറിനു ശേഷം ആഘോഷം അവസാനിച്ചു. ജിജോ ജോസഫ്, ബിനു ജോസ് , ഷൈൻ, സെബാസ്റ്റ്യൻ, സഞ്ചേഷ് , സാജു തെക്കൻ, മനോജ് ബിബിരാജ് എന്നിവരടങ്ങിയ കമ്മറ്റി ആഘോഷത്തിന്റെ വിജയത്തിനായി

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News