Connect with us
Malayali Express

Malayali Express

ഷെയൻ നിഗം: അമ്മ യോഗം ഇന്ന് ;ഷെയ്നെതിരേ നിർമാതാക്കൾ വീണ്ടും

CINEMA

ഷെയൻ നിഗം: അമ്മ യോഗം ഇന്ന് ;ഷെയ്നെതിരേ നിർമാതാക്കൾ വീണ്ടും

Published

on

മനുലാൽ

അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്നു വൈകിട്ട് ചേരാനിരിക്കെ വീണ്ടും വെടിപ്പൊട്ടിച്ചു നിർമാതാക്കൾ അമ്മയുടെ യോഗത്തിലൂടെ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്.അമ്മയുടെ ഉറപ്പു ലഭിച്ചാൽ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകുകയുള്ളൂവെന്നു നിർമാതാക്കൾ
നടൻ ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും നിർമ്മാതാക്കൾ. ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയ്ൻ നിഗം വ്യാജപ്രചരണം നടത്തുന്നതായി നിർമ്മാതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 25 ലക്ഷം രൂപയാണ് കരാറിൽ പറഞ്ഞിരിക്കുന്നതെന്നും അത് സംബന്ധിച്ച രേഖകൾ അസോസിയേഷൻറെ കൈവശം ഉണ്ടെന്നും എന്നാൽ ചിത്രത്തിൻറെ ഡബ്ബിംഗുമായി ഷെയ്ൻ സഹകരിക്കുന്നില്ലെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. താരസംഘടന അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരുന്ന സാഹചര്യത്തിലാണ് നിർമ്മാതാക്കളുടെ പ്രതികരണം.

ഷെയ്ൻ നിഗത്തിന് നിർമ്മാതാക്കൾ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും. ഷെയ്നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉല്ലാസം സിനിമയുടെ ഡബ്ബിംഗും വെയിൽ, ഖുർബാനി എന്നീ സിനിമകളുടെ ചിത്രീകരണവും മുടങ്ങിയതോടെയാണ് ഷെയ്ൻ നിഗത്തിന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്ക് ഏർപ്പെടുത്തിയത്. ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒത്തുതീർപ്പ് ചർച്ചകൾക്കില്ലെന്ന നിലപാടിലാണ് നിർമ്മാതാക്കൾ. ഈ സാഹചര്യത്തിൽ, മുടങ്ങിയ സിനിമകൾ പൂർത്തിയാക്കുന്ന കാര്യത്തിൽ ഷെയ്ൻ നിഗവുമായി ധാരണ ഉണ്ടാക്കാനാണ് അമ്മ സംഘടനയുടെ ശ്രമം.

Continue Reading

Latest News