Connect with us
Malayali Express

Malayali Express

ലേബർ നേതൃത്വത്തിലേക്ക് മൽസരിക്കാൻ ആറു പേർ; പുതിയ നേതാവ് ഏപ്രിൽ 4ന്

EUROPE

ലേബർ നേതൃത്വത്തിലേക്ക് മൽസരിക്കാൻ ആറു പേർ; പുതിയ നേതാവ് ഏപ്രിൽ 4ന്

Published

on


ടോമി വട്ടവനാൽ

ലണ്ടൻ : തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് സ്ഥാനമൊഴിയുന്ന ലേബർ പാർട്ടി നേതാവും ബ്രിട്ടനിലെ പ്രതിപക്ഷ നേതാവുമായ ജെറമി കോർബിന്റെ പിൻഗാമിയാകാൻ ആറുപേർ രംഗത്ത്. പാർട്ടിയിലെ തിരഞ്ഞെടുപ്പു നടപടിക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ നാലിന് പുതിയ നേതാവിനെ പ്രഖ്യാപിക്കും.

പാർട്ടിയിലെ രണ്ടാംനിര നേതാക്കളായ റെബേക്ക ലോംങ് ബെയ്ലി, സർ കീർ സ്റ്റാമർ, എമിലി തോൺബറി, ക്ലൈവ് ലൂയിസ്, ലിസ നാൻഡി, ജെസ് ഫിലിപ്സ് എന്നിവരാണ് ഇതുവരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തു വന്നിട്ടുള്ളത്. വോട്ടെടുപ്പ് പ്രക്രിയയിൽ ഏറ്റവും അധികം വോട്ടുനേടുന്നയാൾ പാർട്ടി ലീഡറും രണ്ടാമതെത്തുന്നയാൾ ഡെപ്യൂട്ടി ലീഡറുമാകും.
മൂന്നുമാസം നീളുന്ന സങ്കീർണമായ പ്രക്രിയയിലൂടെയാണ് പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത്. സ്ഥാനമൊഴുന്ന നേതാവ് ജെറമി കോർബിൻ ഇതുവരെ ആരെയും പിന്തുണച്ച് രംഗത്തെത്തിയിട്ടില്ല. താൻ ആരെ പിന്തുണയ്ക്കുമെന്ന് പറയാനാകില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് കോർബിന്റെ പ്രതികരണം.

Continue Reading

Latest News