Connect with us
Malayali Express

Malayali Express

കുവൈത്തില്‍ അ​ന​ധി​കൃ​ത​മാ​യി ഡ്രോ​ണ്‍ പ​റ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആരംഭിച്ചു

GULF

കുവൈത്തില്‍ അ​ന​ധി​കൃ​ത​മാ​യി ഡ്രോ​ണ്‍ പ​റ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആരംഭിച്ചു

Published

on

കു​വൈ​ത്ത്​ സി​റ്റി: ര​ണ്ട്​ സ്ഥ​ല​ത്ത്​ അ​ന​ധി​കൃ​ത​മാ​യ ഡ്രോ​ണ്‍ പ​റ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ​ബ്ബി​യ, അ​ല്‍ സി​ദ്ദീ​ഖ്​ ഭാ​ഗ​ങ്ങ​ളി​ലെ ത​ന്ത്ര​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ള്‍​ക്ക്​ സ​മീ​പ​മാ​ണ്​ കാ​മ​റ ഘ​ടി​പ്പി​ച്ച ഡ്രോ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ത്തി​യ​ത്.

ഡ്രോ​ണു​ക​ളു​ടെ വി​ല്‍​പ​ന​ക്ക്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്ക്​ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഡ്രോ​ണു​ക​ളു​ടെ ത​രം, വേ​ഗം, ഉ​യ​രം എ​ന്നി​വ സം​ബ​ന്ധി​ച്ചും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ്ര​ത്യേ​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രും. ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​ര്‍ ഡ്രോ​ണു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം, വ​ലു​പ്പം എ​ന്നി​വ ക​സ്​​റ്റം​സ്​ ഡി​ക്ല​റേ​ഷ​നി​ല്‍ പൂ​രി​പ്പി​ച്ച്‌​ ന​ല്‍​ക​ണം.

നേ​ര​ത്തേ, ഡ്രോ​ണു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ന​ല്‍​കി​യ ക​ത്തിന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​വ കൊ​ണ്ടു​വ​രു​ന്ന​തി​ന് മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ക്കി ക​സ്​​റ്റം​സ് വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. റ​ഡാ​ര്‍ നി​രീ​ക്ഷ​ണ സം​വി​ധാ​ന​മു​ള്ള ആ​ളി​ല്ലാ വി​മാ​ന​ങ്ങ​ളും മൊ​ബൈ​ല്‍ ഫോ​ണ്‍​കൊ​ണ്ട് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്ന ഹെ​ലി​ക്യാ​മു​ക​ളും നി​യ​ന്ത്ര​ണ​ത്തിന്റെപ​രി​ധി​യി​ല്‍ വ​രും

Continue Reading

Latest News