Connect with us
Malayali Express

Malayali Express

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 13ന് പരിഗണിക്കും

KERALA

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 13ന് പരിഗണിക്കും

Published

on

ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 13ന് വാദം തുടങ്ങും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ആരൊക്കെയാകും ബെഞ്ചില്‍ ഉള്‍പ്പെടുന്നതെന്ന് ഇപ്പോള്‍ കോടതി വ്യക്തമാക്കിയിട്ടില്ല. കേസില്‍ സ്വന്തം വാദങ്ങളുമായി ബന്ധപ്പെട്ട് കക്ഷികള്‍ നാല് സെറ്റ് രേഖകള്‍ കൂടി കോടതിയില്‍ ഹാജരാക്കണമെന്ന് രജിസ്ട്രി നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതോടെ ജനുവരിയില്‍ കേസ് പരിഗണിക്കുമെന്ന് സൂചനകള്‍ ശക്തമായിരുന്നു.

ഏഴ് സുപ്രധാന ചോദ്യങ്ങളോടെയാണ് പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ച അഞ്ചംഗ ബെഞ്ച് വിപുലമായ ബെഞ്ചിന് കേസ് വിട്ടത്. മതസ്വാതന്ത്ര്യം, തുല്യത എന്നിവ വ്യക്തമാക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍ തമ്മിലുള്ള പാരസ്പര്യം, ഭരണഘടനാ ധാര്‍മ്മികതയുടെ വ്യാഖ്യാനം, ഒരു വിഭാഗം ഹിന്ദുക്കള്‍ എന്ന 25-ാം അനുച്ഛേദത്തിലെ പരാമര്‍ശത്തിന്റെ വ്യാഖ്യാനം എന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ബെഞ്ച് ഉന്നയിച്ചത്. വിപുലമായ ബെഞ്ചിന്റെ തീരുമാനം വന്നശേഷം യുവതീ പ്രവേശനത്തിന് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കാമെന്നാണ് കോടതി നിലപാട്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗമണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം ആരാഞ്ഞത്. യുവതീ പ്രവേശനം വിശാല ബെഞ്ച് പരിഗണിക്കുന്നത് വരെ സമാധാനമായി കാത്തിരിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Continue Reading

Latest News