Connect with us
Malayali Express

Malayali Express

എംഎൽഎമാർ തലപ്പത്തേക്ക് : സമുദായങ്ങളുടെ ഇടപെടൽ ശക്തം; തീരുമാനം പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്

INDIA

എംഎൽഎമാർ തലപ്പത്തേക്ക് : സമുദായങ്ങളുടെ ഇടപെടൽ ശക്തം; തീരുമാനം പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്

Published

on

മാത്യു ജോണ്‍

സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളിൽ തീരുമാനമായെങ്കിലും മറ്റു സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ ഭാരവാഹികളുടെയും കാര്യത്തിൽ തീരുമാനം എടുക്കാനാവാതെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം.

നേതൃസ്ഥാനത്തിന് അവകാശമുന്നയിച്ച് സമുദായ സംഘടനകൾ രംഗത്ത് എത്തിയതോടെയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. വോട്ടെടുപ്പു വേണമെന്ന ദേശീയ നേതൃത്വത്തിന്‍റെ ആവശ്യം സമവായത്തിലൂടെ മറികടന്നാണ് സംസ്ഥാന പ്രസിഡന്‍റായി ഷാഫി പറന്പിൽ എംഎൽഎയെയും വൈസ് പ്രസിഡന്‍റായി കെ.എസ്. ശബരീനാഥൻ എംഎൽഎയെയും നിയമിക്കാൻ കോണ്‍ഗ്രസിന്‍റെ നേതൃതലത്തിൽ ധാരണയായത്.

ദേശീയ നേതൃത്വം ടാലന്‍റ് ഹണ്ടിലൂടെയാണ് സംസ്ഥാന ഭാരവാഹികളെയും ജില്ലാ ഭാരവാഹികളെയും തീരുമാനിച്ച് പട്ടിക തയാറാക്കിയത്. ഈ പട്ടികയിൽനിന്ന് പുതിയ ഭാരവാഹികളെ തീരുമാനിക്കാനുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് സാമുദായിക നേതാക്കളുടെ പിന്തുണയിൽ ചിലർ നേതൃസ്ഥാനത്തെത്താൻ ശ്രമിക്കുന്നത് എന്നാണ് ആരോപണം. പട്ടികയ്ക്കു പുറത്തുള്ള ചിലരെ ജില്ലാ പ്രസിഡന്‍റുമാരായി നിയമിക്കണമെന്നാണ് ആവശ്യം. ഇതോടെ കടുത്ത സമ്മർദത്തിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവരെ ഈ ആവശ്യം ഉന്നയിച്ച് ഏതാനും സമുദായ നേതാക്കൾ സമീപിച്ചുവെന്നാണ് വിവരം. ജില്ലാ പ്രസിഡന്‍റുമാരുടെ നിയമനമാണ് പാർട്ടിക്കു പ്രധാന വെല്ലുവിളിയായിരിക്കുന്നത്. ഒരേ ജില്ലയ്ക്കു വേണ്ടി ഒന്നിലേറെ സമുദായങ്ങൾ ആവശ്യമുന്നയിച്ചത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളുടെ കാര്യത്തിലാണ് തർക്കം തുടരുന്നത്.

സമുദായ സംഘടനകളുടെ ഇടപെടൽ ശക്തമായതോടെ, അർഹരായ പലരും തഴയപ്പെടുന്നെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഈ കാര്യം ഉന്നയിച്ച് ഒട്ടേറെ പരാതികൾ ഇതിനകം എഐസിസിക്കു ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പുനഃസംഘടനക്കാര്യത്തിൽ ന്ധഒരാൾക്ക് ഒരു പദവി’ തത്വം പാലിക്കേണ്ടെന്നു തീരുമാനിച്ചതോടെയാണ് എംഎൽഎമാരായ ഷാഫി പറന്പിലും ശബരിനാഥനും മുഖ്യസ്ഥാനങ്ങളിലേക്കു പരിഗണിക്കപ്പെട്ടത്. വോട്ടിങ് വേണമെന്ന് കേന്ദ്ര നേതൃത്വം നിർബന്ധം പിടിക്കുന്നതിനാൽ പേരിനു വോട്ടെടുപ്പു നടത്താനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം.

Continue Reading

Latest News