CINEMA
കുതിരപ്പുറത്തേറിയ മരയ്ക്കറിനെ ഏറ്റെടുത്ത് ഫാൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഹിറ്റ്

മനുലാൽ
ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം. ഇപ്പോളിതാ ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. കുതിരപ്പുറത്തേറി പോകുന്ന മോഹൻലാലാണ് പോസ്റ്ററിലുള്ളത്. സിനിമാപ്രേമികൾക്കുള്ള പുതുവത്സര സമ്മാനമായി അർധരാത്രിയാണ് പോസ്റ്റർ പുറത്തുവിട്ടത്. പടക്കളത്തിലേക്ക് തന്റെ കുതിരപ്പുറത്ത് കുതിയ്ക്കുന്ന ’മരയ്ക്കാരാ’ണ് പോസ്റ്ററിൽ. ചുറ്റം മറ്റ് സേനാംഗങ്ങളുമുണ്ട്. മോഹൻലാലിന്റെ കൈപ്പടയിലുള്ള പുതുവത്സരാശംസയുമുണ്ട് പോസ്റ്ററിൽ. തന്റെ ഹൃദയത്തോട് ഏറെ ചേർന്നുനിൽക്കുന്ന ചിത്രമാണിതെന്ന് മോഹൻലാൽ പോസ്റ്ററിൽ കുറിച്ചിരിക്കുന്നു.മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദർശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാർച്ച് 26ന് ആണ്. ലോകമെന്പാടുമുള്ള 5000 തീയേറ്ററുകളിൽ ചിത്രം എത്തിക്കുമെന്നാണ് നിർമ്മാതാക്കളായ ആശിർവാദ് സിനിമാസ് അവകാശപ്പെടുന്നത്. യു/എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്.
അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും സന്തോഷ് ടി കുരുവിളയും ചേർന്നാണ്.
-
INDIA34 seconds ago
രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു : 24 മണിക്കൂറിനിടെ 11,666 കോവിഡ് കേസുകള്‍
-
INDIA2 hours ago
70 ശതമാനം കോവിഡ് കേസുകള്‍ കേരളത്തിലും മഹാരാഷ്ട്രയിലും : കേന്ദ്ര ആരോഗ്യമന്ത്രി
-
KERALA2 hours ago
ആലപ്പുഴ ബൈപാസ് ഇന്ന് നാടിനു സ്വന്തമാകും
-
KERALA2 hours ago
നാടകകൃത്ത് ആലത്തൂര്‍ മധു വീടിന് സമീപം മരിച്ച നിലയില്‍
-
KERALA2 hours ago
മംഗലാംകുന്ന് കര്ണന് ചരിഞ്ഞു
-
KERALA2 hours ago
മലപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു : മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍
-
INDIA2 hours ago
ന്യൂസ് ഫീഡില്‍ രാഷ്ട്രീയ പോസ്റ്റുകള്‍ കുറയ്ക്കുമെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ്
-
KERALA2 hours ago
എറണാകുളത്ത് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍