Connect with us
Malayali Express

Malayali Express

അലക്സാണ്ടർ പി.ഇ മിയാമിയിൽ നിര്യാതനായി

OBITUARY

അലക്സാണ്ടർ പി.ഇ മിയാമിയിൽ നിര്യാതനായി

Published

on

തൊടുപുഴ: കരിമണ്ണൂർ പുറമറ്റത്തു പരേതരായ ഈശോ സി ചാണ്ടി ( റിട്ട.ഹെഡ്മാസ്റ്റർ), മറിയാമ്മ റ്റി വി (റിട്ട. ഹെഡ്മിസ്ട്രസ്) ദമ്പതികളുടെ മകൻ അലക്സാണ്ടർ പി.ഇ (72 വയസ്സ് ) അമേരിക്കയിലെ മിയാമിയിൽ നിര്യാതനായി. പരേതൻ പാലാക്കാട് ജില്ലയിലും ഇടുക്കി ജില്ലയിൽ ദേവിയാർ കോളനി, മുള്ളരിങ്ങാട്, തൊടുപുഴ, ഗവ. സ്കൂളുകളിൽ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. സംസ്കരശിശ്രുഷകൾ ഡിസംബർ 29 ഞായറാഴ്‌ച 5 മണിക്ക് ഫ്ളോറിഡയിലുള്ള ഫോർട്ട് ലോഡർഡേലിലുള്ള ഔർ ലേഡി ഓഫ് ഹെൽത്ത് സിറോമലബാർ ദേവാലയത്തിൽ. സംസ്കാരചടങ്ങുകൾ ഡിസംബർ 30 ന് 11 മണിക്ക് ഔർ ലേഡി ക്വീൻ ഓഫ് ഹെവൻ സെമിത്തേരിയിൽ. ഭാര്യ: മോഹന മാത്യു ( റിട്ട. അദ്ധ്യാപിക, സെയിന്റ് സെബാസ്റ്യൻസ് ഹൈസ്കൂൾ നെയ്യശേരി, മുൻ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് കമ്മിറ്റി അംഗം, കരിമണ്ണൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം ) മക്കൾ: ബിനു, അനു ( ഇരുവരും USA)
മരുമക്കൾ: ലിറ്റി, പ്രീതി (ഇരുവരും USA )

Continue Reading

Latest News