Connect with us
Malayali Express

Malayali Express

പൗരത്വ ഭേദഗതിയിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയില്‍ മാത്രം എന്തിന്? കാനം

INDIA

പൗരത്വ ഭേദഗതിയിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയില്‍ മാത്രം എന്തിന്? കാനം

Published

on

തിരുവനന്തപുരം: പൗരത്വ ഭേദഗതിയിലില്ലാത്ത ഭരണഘടനാ ബാധ്യത യുഎപിഎയില്‍ എന്തിനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പോലെ, യുഎപിഎയും വേണ്ടെന്ന് വെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘നിയമത്തെ എതിര്‍ത്ത് എന്‍ഡിഎയിലുള്ള മുഖ്യമന്ത്രിമാരടക്കം രംഗത്ത് വന്നിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയതാണ്. സാങ്കേതികമായി പറഞ്ഞാല്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ലംഘിക്കുകയല്ലേ കേരള മുഖ്യമന്ത്രി ചെയ്യുന്നത്. പക്ഷെ അതൊരു രാഷ്ട്രീയമായ നിശ്ചയദാര്‍ഢ്യമാണ്. അത് യുഎപിഎ നടപ്പിലാക്കുമ്പോഴും ഇടതുപക്ഷത്തിന് ഉണ്ടാകണം.’ കാനം പറഞ്ഞു.

പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മാത്രമേ പിടിച്ചിട്ടുള്ളൂ. ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പിടിച്ചാല്‍ കുറ്റക്കാരാവില്ല. കേരള പൊലീസ് പറഞ്ഞാല്‍ ആരും മാവോയിസ്റ്റാവില്ല. ആ കേസിന്റെ എഫ്‌ഐആര്‍ ഞാന്‍ പരിശോധിച്ചതാണ്. തെളിവുകളില്ലാത്തൊരു കേസാണിതെന്നും കാനം പറഞ്ഞു.

Continue Reading

Latest News