Connect with us
Malayali Express

Malayali Express

പൗരത്വ നിയമ ഭേദഗതി: സോണിയ ഗാന്ധി തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെ​ന്ന് നി​ര്‍​മ്മ​ല സീ​താ​രാ​മ​ന്‍

INDIA

പൗരത്വ നിയമ ഭേദഗതി: സോണിയ ഗാന്ധി തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെ​ന്ന് നി​ര്‍​മ്മ​ല സീ​താ​രാ​മ​ന്‍

Published

on

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം, ടിഎംസി തുടങ്ങിയ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമത്തെ എന്‍ആര്‍സിയുമായി ബന്ധിപ്പിച്ച്‌ തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും അവര്‍ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യക്കാരനും പൗരത്വം നിഷേധിക്കുന്നില്ല. നിയമത്തിന് യഥാര്‍ഥത്തില്‍ ഒരു ഇന്ത്യന്‍ പൗരനുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബില്‍ ജനങ്ങളോട് വായിക്കാനും ആവശ്യമെങ്കില്‍ വ്യക്തത തേടാനും നിര്‍മല അഭ്യര്‍ഥിച്ചു.
അ​തേ​സ​മ​യം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളോ​ട് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ക​ടു​ത്ത അ​വ​ഗ​ണ​ന കാ​ട്ടു​ക​യാ​ണെ​ന്ന് സോ​ണി​യ ഗാ​ന്ധി ആ​രോ​പി​ച്ചു. വേ​റി​ട്ട ശ​ബ്ദ​ങ്ങ​ളെ ബി​ജെ​പി കി​രാ​ത ശ​ക്തി​യു​പ​യോ​ഗി​ച്ച്‌ അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ഇ​ത് സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും സോ​ണി​യ കു​റ്റ​പ്പെ​ടു​ത്തി.

Continue Reading

Latest News