Connect with us
Malayali Express

Malayali Express

പൗ​ര​ത്വഭേ​ദ​ഗ​തി​ നി​യ​മം: കേ​ര​ളൈ​റ്റ്സ് ഫോ​റ​ത്തിൻെറ പ്ര​തി​ഷേ​ധ മ​ഹാ​സം​ഗ​മം

GULF

പൗ​ര​ത്വഭേ​ദ​ഗ​തി​ നി​യ​മം: കേ​ര​ളൈ​റ്റ്സ് ഫോ​റ​ത്തിൻെറ പ്ര​തി​ഷേ​ധ മ​ഹാ​സം​ഗ​മം

Published

on

ജി​ദ്ദ: കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ജി​ദ്ദ​യി​ലെ മു​ഖ്യ​ധാ​ര സം​ഘ​ട​ന​കളു​ടെ ​െഎ​ക്യ​സം​ഗ​മ​ത്തി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി. ജി​ദ്ദ കേ​ര​ളൈ​റ്റ്സ് ഫോ​റ​ത്തി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ പ്ര​തി​ഷേ​ധ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​യു​ടെ അ​സ്തി​ത്വ​ത്തെ ത​ക​ര്‍ത്തു ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ വേ​ര്‍തി​രി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​റി​​െൻറ തീ​രു​മാ​ന​ത്തെ മ​തേ​ത​ര ഇ​ന്ത്യ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്ന്​ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്ത് ഉ​യ​ര്‍ന്നു​വ​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍ത്താ​നു​ള്ള മോ​ദി സ​ര്‍ക്കാ​റി​​െൻറ ശ്ര​മ​ങ്ങ​ളെ ജ​ന​ങ്ങ​ള്‍ ചെ​റു​ത്തു​തോ​ല്‍പ്പി​ക്കും. കെ.​എം.​സി.​സി നേ​താ​വ്​ അ​ഹ​മ്മ​ദ്​ പാ​ള​യാ​ട്ട്​ യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ​രു മ​ത​ത്തെ മാ​ത്രം ല​ക്ഷ്യം​വെ​ച്ച് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ ന​ട​ത്തു​ന്ന ഹീ​ന​മാ​യ നീ​ക്കം ചെ​റു​ത്തു​തോ​ൽ​പി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​പി റ​ഹീം പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

മ​തേ​ത​ര ഇ​ന്ത്യ​െ​യ മ​താ​ടി​സ്ഥാ​ന​ത്തി​ല്‍ വെ​ട്ടി​മു​റി​ക്കാ​നു​ള്ള വ​ര്‍ഗീ​യ ശ​ക്തി​ക​ളു​ടെ ഹീ​ന​ശ്ര​മ​ത്തെ യോ​ഗം അ​പ​ല​പി​ക്കു​ന്ന​തോ​ടൊ​പ്പം അ​ത്ത​രം ശ്ര​മ​ങ്ങ​ളെ ഒ​ന്നി​ച്ചു പ്ര​തി​രോ​ധി​ക്കു​മെ​ന്നും പ്ര​മേ​യം വ്യ​ക്ത​മാ​ക്കി. ചെ​യ​ര്‍മാ​ന്‍ കെ.​ടി.​എ മു​നീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​പി മു​ഹ​മ്മ​ദ് അ​ലി, ഷി​ബു തി​രു​വാ​ന​ന്ത​പു​രം, അ​ബൂ​ബ​ക്ക​ർ അ​രി​ബ്ര, റ​ഷീ​ദ് കൊ​ള​ത്ത​റ, പി. ​ഷം​സു​ദ്ദീ​ൻ, തോ​മ​സ് വൈ​ദ്യ​ൻ, ബേ​ബി നി​ലാ​ബ്രാ, പി.​വി അ​ഷ്‌​റ​ഫ്, അ​ബ്​​ദു​ൽ മ​ജീ​ദ് ന​ഹ, ലി​യാ​കാ​ത്ത് കോ​ട്ട, ഡോ. ​ഇ​സ്മാ​യി​ൽ മ​രി​തേ​രി, ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര, ഹ​കീം ക​ണ്ണൂ​ർ, വി.​പി മു​സ്ത​ഫ, സ​മീ​ർ മ​ല​പ്പു​റം, ജോ​ഷി വ​ർ​ഗീ​സ്, ല​ത്തീ​ഫ് മ​ല​പ്പു​റം, അ​സീ​സ് പ​ട്ടാ​മ്പി, ഹ​സ്സ​ൻ മ​ങ്ക​ട, റാ​ഫി ബീ​മാ​പ​ള്ളി, ത​മി​ഴ്നാ​ട് സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ സി​റാ​ജ്, മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ സം​സാ​രി​ച്ചു. ജെ.​കെ.​എ​ഫ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ വി.​കെ റ​ഉൗ​ഫ് സ്വാ​ഗ​ത​വും സ​ക്കീ​ര്‍ ഹു​സൈ​ന്‍ എ​ട​വ​ണ്ണ ന​ന്ദി​യും പ​റ​ഞ്ഞു.

Continue Reading

Latest News