Connect with us
Malayali Express

Malayali Express

ജാമിയ മിലിയ ക്യാമ്പസിനകത്ത് പോലീസിന്റെ വന്‍ സംഘം: സര്‍വകലാശാലയുടെ കവാടവും അടച്ചു

INDIA

ജാമിയ മിലിയ ക്യാമ്പസിനകത്ത് പോലീസിന്റെ വന്‍ സംഘം: സര്‍വകലാശാലയുടെ കവാടവും അടച്ചു

Published

on

പൗരത്വ നിയമ ഭേദഗതിക്കെതിരെ തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ജാമിയ മിലിയ സര്‍വകലാശാലയുടെ കവാടം പോലീസ് അടച്ചു. ജാമിയ മിലിയ ക്യാമ്പസിനകത്ത് പോലീസിന്റെ വന്‍ സംഘമാണ് തമ്പടിച്ചിരിക്കുന്നത്. പുറത്തു നിന്നുള്ളവര്‍ സര്‍വകലാശാലയ്ക്കുള്ളില്‍ അഭയം തേടുന്നത് തടയാനാണ് കവാടം അടച്ചിരിക്കുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

അതേസമയം അനുമതി ഇല്ലാതെയാണ് പോലീസ് സംഘം ക്യാമ്പസില്‍ പ്രവേശിച്ചതെന്നും വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പോലീസ് മര്‍ദ്ദിച്ചതായും ജാമിയ മിലിയ അധികൃതര്‍ പറയുന്നു. ഞായറാഴ്ച വൈകിട്ടോടെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ വന്‍ ജനാവലി ഗാന്ധി പീസ് മാര്‍ച്ച് എന്ന പേരില്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയത്.

പ്രതിഷേധത്തിനിടയില്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികള്‍ പോലീസിനു മനരെ കല്ലെറിയുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം.

Continue Reading

Latest News