Connect with us
Malayali Express

Malayali Express

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ നേ​രി​യ മാ​റ്റം വ​രു​ത്താ​ന്‍ ത​യാ​റെ​ന്ന് അ​മി​ത്ഷാ

INDIA

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ല്‍ നേ​രി​യ മാ​റ്റം വ​രു​ത്താ​ന്‍ ത​യാ​റെ​ന്ന് അ​മി​ത്ഷാ

Published

on

റാ​ഞ്ചി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ല്‍ നേ​രി​യ മാ​റ്റം വ​രു​ത്താ​ന്‍ ത​യാ​റെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ജാ​ര്‍​ഖ​ണ്ഡി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യി​ലാ​ണ് ഷാ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ജ​ന​ങ്ങ​ള്‍​ക്ക് പ​ല​ത​ര​ത്തി​ലു​മു​ള്ള ആ​ശ​ങ്ക​ക​ളു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കു​ന്നു. ബില്ലില്‍ മാ​റ്റം വ​രു​ത്തുന്നകാര്യം ആ​ലോ​ചി​ക്കാ​മെ​ന്നും അ​മി​ത്ഷാ പ​റ​ഞ്ഞു.

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ ഉള്‍പ്പെടെ മന്ത്രിമാര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്നാവശ്യപ്പെട്ടാണ് അവര്‍ സമീപിച്ചതെന്നും അമിത് ഷാ സൂചിപ്പിച്ചു. പൗരത്വ ബില്ലില്‍ പ്രശ്നങ്ങളില്ല. ക്രിസ്മസിനു ശേഷം കൂടിക്കാഴ്ച നടത്താമെന്നും വിഷയത്തില്‍ പരിഹാരം ഉണ്ടാകുമെന്നും മേഘാലയ സര്‍ക്കാരിന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

Continue Reading

Latest News