Connect with us
Malayali Express

Malayali Express

യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം

INDIA

യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം

Published

on

ഉന്നാവോ സംഭവത്തില്‍ രാജ്യം തല കുനിച്ചു നില്‍ക്കുന്നതിനിടെ വീണ്ടും ഉത്തര്‍പ്രദേശില്‍ നിന്നു തന്നെ അതിക്രൂരതയുടെ വാര്‍ത്ത പുറത്ത്. യുപിയില്‍ ഫത്തേപ്പൂര്‍ ജില്ലയില്‍ കൗമാരക്കാരിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തുകയായിരുന്നു. യുപിയിലെ ഉന്നാവോ ജില്ലയില്‍ യുവതിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയതിന്റെ മരവിപ്പ് മാറും മുമ്പേയാണ് സമാന സംഭവം അതേ സംസ്ഥാനത്തു നിന്നു തന്നെ ആവര്‍ത്തിക്കപ്പെട്ടത്.

പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തിയത് അകന്ന ബന്ധു കൂടെയായ യുവാവാണ്. പീഡനത്തിനിരയാക്കിയ ശേഷം മണ്ണെണ്ണ ഒഴിച്ച് പെണ്‍കുട്ടിയെ അഗ്‌നിക്കിരയാക്കുകയായിരുന്നു. 90 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. പെണ്‍കുട്ടിയെ കാന്‍പൂരിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.

വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ പീഡിപ്പിച്ച ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് സ്ട്രെച്ചറില്‍ ആശുപത്രിയിയിലേക്ക് മാറ്റുന്നതിടെ പെണ്‍കുട്ടി പ്രതികരിച്ചു. ഓക്സിജന്റെ സഹായത്തോടെയാണ് പെണ്‍കുട്ടിയെന്നും, മിനി ഓപ്പറേഷന്‍ തിയറ്ററിലേക്ക് പെണ്‍കുട്ടിയെ മാറ്റിയെന്നും ലാലാ ലജ്പത് റായി ആശുപത്രി മെഡിക്കര്‍ ഓഫീസര്‍ ഡോ. അനുരാഗ് റാജോരിയ അറിയിച്ചു. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Continue Reading

Latest News