Connect with us
Malayali Express

Malayali Express

കർണാടക: ഡി.കെയുടെ റോൾ എന്ത്? അധ്യക്ഷനാകുന്നത് മറ്റൊരാൾ

INDIA

കർണാടക: ഡി.കെയുടെ റോൾ എന്ത്? അധ്യക്ഷനാകുന്നത് മറ്റൊരാൾ

Published

on

മനുലാൽ

നിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതോടെ കർണാടക കോണ്‍ഗ്രസിൻറെ നേതൃനിരയിൽ കൂട്ടരാജിയാണ് ഉണ്ടായത്. സിദ്ധരാമയ്യ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃസ്ഥാനവും കെപിസിസി പ്രസിഡൻറ് ദിനേഷ് ഗുണ്ടുറാവുവും പദവികൾ രാജിവെച്ചു. ഇരുവരും പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഇരുവരും രാജിക്കത്ത് നൽകി. പ്രമുഖ നേതാക്കൾ പദവികൾ ഒഴിഞ്ഞതോടെ കർണാടകയിലേക്ക് പകരക്കാരെ കണ്ടെത്താനുള്ള ആലോചനയിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം. കെപിസിസി പ്രസിഡൻറ് സ്ഥാനത്തേക്ക് ഡികെ ശിവകുമാറിൻറെ പേര് പരിഗണിക്കുന്നുവെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്നാൽ കർണാടക കോണ്‍ഗ്രസിനെ നയിക്കാൻ എഐസിസി മറ്റൊരാളെയാണ് പരിഗണിക്കുന്നതെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. നിലവിലെ വർക്കിങ് പ്രസിഡന്‍റ് ഈശ്വർ കന്ദ്രെയെയാണ് എഐസിസി കർണാടക കോണ്‍ഗ്രസ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദിനേശ് ഗുണ്ടുറാവുവിവനൊപ്പം കാന്ദ്രേയും രാജിപ്രഖ്യാപിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം ഇടപെട്ട് പരസ്യപ്രസ്താവന ഒഴിവാക്കുകയായിരുന്നു.

Continue Reading

Latest News