Connect with us
Malayali Express

Malayali Express

പൗരത്വബിൽ: കോണ്‍ഗ്രസ് രണ്ടും കല്പിച്ച്; ഡൽഹി പ്രക്ഷുബ്ദമാകും

INDIA

പൗരത്വബിൽ: കോണ്‍ഗ്രസ് രണ്ടും കല്പിച്ച്; ഡൽഹി പ്രക്ഷുബ്ദമാകും

Published

on

മാത്യു ജോണ്‍

കക്ഷി രാഷ്ട്രീയ ഭേദമന്യേ ദേശീയ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യമൊട്ടാകെ വൻ പ്രതിഷേധം അലയടിക്കുകയാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ അഞ്ചാം ദിവസമായ ഇന്നും പ്രക്ഷോഭം തുടരുകയാണ്. കേരളത്തിലടക്കം സർക്കാരും പ്രതിപക്ഷവും സംയുക്ത പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ്.പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമയം സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. ലക്ഷങ്ങളെ അണിനിരത്തി ദില്ലിയിൽ കോണ്‍ഗ്രസ് പാർട്ടി ഇന്ന് മെഗാറാലി സംഘടിപ്പിക്കും. ദില്ലി തിരഞ്ഞെടുപ്പ് അടക്കം കോണ്‍ഗ്രസിന് മുന്നിലുണ്ട്. കോണ്‍ഗ്രസിന് മാത്രമല്ല പ്രിയങ്ക ഗാന്ധിക്കും ശക്തി തെളിയിക്കാനുളള അവസരമാണിത്.

ന്യൂനപക്ഷം എന്നും കോണ്‍ഗ്രസിന് നിർണായകമായ വോട്ട് ബാങ്ക്. പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ മുസ്ലീം സമുദായത്തിൽ ആശങ്കയും ഭീതിയും പടരുമ്പോൾ അവർക്കൊപ്പം നിൽക്കുന്നതും ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടി തെരുവിൽ ഇറങ്ങുന്നതും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കോണ്‍ഗ്രസിനെ വലിയ തോതിൽ തന്നെ സഹായിക്കും. അതുകൊണ്ട് തന്നെ പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രക്ഷോഭത്തിന്‍റെ മുൻനിരയിലേക്ക് കോണ്‍ഗ്രസ് ഇറങ്ങുകയാണ്.

ഭാരത് ബച്ചാവോ അഥവാ ഭാരതത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് കോണ്‍ഗ്രസ് ദില്ലിയിലെ രാം ലീല മൈതാനത്ത് മെഗാറാലി സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിലുളള പ്രക്ഷോഭത്തിൽ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുളള പ്രമുഖ നേതാക്കളെല്ലാം അണി നിരക്കും. ലക്ഷം പേരെ പ്രക്ഷോഭത്തിൽ അണി നിരത്താനാണ് നീക്കം.
ഇന്ത്യൻ ഓവർസീസ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലാണ് ന്യൂയോർക്ക്, ലണ്ടൻ, സിഡ്നി, ഡബ്ലിൻ അടക്കമുളള സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയേയും സമീപിച്ചിട്ടുണ്ട്. പ്രക്ഷോഭം ഏറ്റെടുക്കുന്നതോടെ വരാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിലടക്കം നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യവും കോണ്‍ഗ്രസിന് മുന്നിലുണ്ട്. കോണ്‍ഗ്രസ് പാർട്ടിക്ക് മാത്രമല്ല പ്രിയങ്ക ഗാന്ധിക്കും നിർണായകമാണ് ദില്ലിയിലെ മെഗാറാലി.

Continue Reading

Latest News