Connect with us
Malayali Express

Malayali Express

പൗരത്വബിൽ : പ്രതിഷേധം കനക്കുന്നു; രാജ്യം കത്തുന്നു

INDIA

പൗരത്വബിൽ : പ്രതിഷേധം കനക്കുന്നു; രാജ്യം കത്തുന്നു

Published

on

ആദിത്യവർമ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേഘാലയ സന്ദർശം മാറ്റിവെച്ചതായി ആഭ്യന്തരമന്ത്രാലയം. ഞായറാഴ്ച നടത്താനിരുന്ന ഷില്ലോംഗ് സന്ദർശനമാണ് റദ്ദാക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം പുകയുന്ന സാഹചര്യത്തിലാണ് സന്ദർശനം റദ്ദാക്കിയിരിക്കുന്നത്. തിങ്കളാഴ്ച നടത്താനിരുന്ന അരുണാചൽ പ്രദേശ് യാത്രയും അമിത് ഷാ റദ്ദാക്കി.ഞായറാഴ്ച ഷില്ലോഗിലെ നോർത്ത് ഈസ്റ്റ് പോലീസ് അക്കാഡമിയിൽ നടക്കുന്ന പാസിംഗ് ഒൗട്ട് പരേഡിൽ പങ്കെടുക്കാനായായിരുന്നു അമിത് ഷായുടെ മേഘാലയ യാത്ര. മേഘാലയ സന്ദർശനം റദ്ദാക്കിയതോടെ ശനി, ഞായർ ദിവസങ്ങളിൽ അമിത് ഷാ ജാർഖണ്ഡ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. അസമിലെ ഗുവാഹത്തിയിൽ വെച്ച് നടക്കേണ്ടിയിരുന്ന ഇന്ത്യാ- ജപ്പാൻ ഉച്ചകോടിയും പ്രതിഷേധങ്ങളും റദ്ദാക്കിയിരുന്നു. മേഘാലയയിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് ലാത്തിച്ചാർജ്ജ് നടത്തുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലേറ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അടുത്ത 48 മണിക്കൂറിലേക്ക് മേഘാലയിൽ ഇന്‍റർനെറ്റ്, മൊബൈൽ സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. അസമിൽ പോലീസ് വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്ത് സൈന്യം കനത്ത ജാഗ്രതയിലാണ്. പ്രതിഷേധം രൂക്ഷമായതോടെയാണ് സംസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചത്. ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറ് ന്യൂനപക്ഷ മതവിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പുതിയ നിയമം.
പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം കണക്കിലെടുത്ത് അസാം തലസ്ഥാനമായ ഗുവാഹത്തിയിൽ നടത്താനിരുന്ന ഇന്ത്യ – ജപ്പാൻ ഉച്ചകോടി മാറ്റിവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും തമ്മിലുള്ള വാർഷിക ഉച്ചകോടി ഈ മാസം 15, 16, 17 തീയതികളിൽ ഗുവാഹത്തിയിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്.സ്ഥിതിഗതികൾ വിലയിരുത്താൻ ബുധനാഴ്ച ഗുവാഹത്തിയിൽ എത്തിയ ജപ്പാൻ സംഘം ഹോട്ടലിൽ കുടുങ്ങിയിരുന്നു. അവർ മടങ്ങിയതിന് പിന്നാലെ, ആബെയുടെ സർശനം സാദ്ധ്യമല്ലെന്ന് ജാപ്പനീസ് അധികൃതർ ഇന്ത്യാ ഗവണ്‍മെന്‍റിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ മോദി – ആബെ ഉച്ചകോടി ജപ്പാനിലെ യാമനാഷി പ്രവിശ്യയിലാണ് നടന്നത്.
പ്രക്ഷോഭം കാരണം ബംഗ്ലാദേശ് വിദേശ, ആഭ്യന്തര മന്ത്രിമാരുടെ ഇന്ത്യാ സർശനം വ്യാഴാഴ്ച റദ്ദാക്കിയിരുന്നു.ഇരു രാജ്യങ്ങൾക്കും സൗകര്യപ്രദമായ തീയതികളിലേക്ക് ഉച്ചകോടി മാറ്റിയതായി വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചു.

Continue Reading

Latest News