Connect with us
Malayali Express

Malayali Express

മാപ്പ്​ പറയാൻ എന്‍റെ പേര്​ രാഹുല്‍ സവര്‍ക്കര്‍ എന്നല്ല : രാഹുല്‍ ഗാന്ധി

INDIA

മാപ്പ്​ പറയാൻ എന്‍റെ പേര്​ രാഹുല്‍ സവര്‍ക്കര്‍ എന്നല്ല : രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: റേപ്പ്​ ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ്​ പറയില്ലെന്ന് ആവര്‍ത്തിച്ച്‌​​ കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി. ത​​​​​െന്‍റ പേര്​ രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്നും രാഹുല്‍ ഗാന്ധിയെന്നാണെന്നും അദ്ദേഹം പറഞ്ഞു​. പ്രധാനമന്ത്രി ഭരണഘടനയെ തകര്‍ത്തു. മോദി രാജ്യത്തോട്​ മാപ്പ്​ പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാരോട്​ മാപ്പ്​ പറഞ്ഞ വി.ഡി സവര്‍ക്കറുടെ ചരിത്രം ഓര്‍മിപ്പിച്ചാണ്​ രാഹുലി​​​​െന്‍റ പരാമര്‍ശം. രാം ലീല മൈതാനിയില്‍ നടന്ന കോണ്‍ഗ്രസി​​​െന്‍റ ഭാരത്​ ബച്ചാവോ റാലിയിലായിരുന്നു പരാമര്‍ശം.

മതങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ്​ കേന്ദ്രസര്‍ക്കാറി​​​​െന്‍റ ശ്രമം. അസം, മിസോറാം, മണിപ്പൂര്‍, നാഗാലാന്‍റ്​, അരുണാചല്‍ പ്രദേശ്​ എന്നിവിടങ്ങളില്‍ പോയാല്‍ മോദി എന്താണ്​ ചെയ്​തതെന്ന്​ മനസിലാകും. ഈ പ്രദേശങ്ങളെ കത്തിക്കുകയാണ്​ മോദി ചെയ്​തതതെന്ന്​ രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ ജി.ഡി.പി വളര്‍ച്ചാ നിരക്ക്​ 4 ശതമാനത്തിലേക്ക്​ താഴ്​ന്നിരിക്കുകയാണ്​. മോദി ഇന്ത്യന്‍ സമ്ബദ്​വ്യവസ്ഥയെ തകര്‍ത്തു. സമ്പദ്​വ്യവസ്ഥയുടെ തകര്‍ച്ച ഇനിയും പരിഹരിക്കാനായിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Continue Reading

Latest News