Connect with us
Malayali Express

Malayali Express

മദ്യം വേണോ, പ്രായം പറയണം: ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കുന്നു

KERALA

മദ്യം വേണോ, പ്രായം പറയണം: ബെവ്കോയില്‍ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം ശേഖരിക്കുന്നു

Published

on

ബിവറേജസ് കോര്‍പറേഷനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായവിവരം ശേഖരിക്കുന്നു. നിലവില്‍ 23 വയസിനു മുകളിലുള്ളവര്‍ക്കാണ് ബെവ്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ അനുമതിയുള്ളത്.

അനുവദനീയമായ പ്രായത്തിനു താഴെയുള്ളവര്‍ മദ്യം വാങ്ങാന്‍ എത്തുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പ്രായ പരിശോധന. അടുത്ത ശനിയും ഞായറും മദ്യം വാങ്ങാന്‍ എതതുന്നവരുടെ പ്രായം ശേഖരിക്കാനാണ് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍ മദ്യം വാങ്ങാന്‍ എത്തുന്നവരുടെ പ്രായം അടിസ്ഥാനമാക്കി ഒരു പഠനം നടത്തുക മാത്രമാണ് ലക്ഷ്യമെന്ന് ബെവ്കോ എംഡി സ്പെര്‍ജന്‍ കുമാര്‍ വ്യക്തമാക്കി. ബെവ്കോയിലെ ജീവനക്കാരോ സെക്യൂരിറ്റി ജീവനക്കാരോ ആകും പ്രായം ശേഖരിക്കുക. ഉപഭോക്താക്കളെ നോക്കി ഏകദേശ പ്രായം രേഖപ്പെടുത്താനാണ് നിര്‍ദേശമെന്നും എംഡി കൂട്ടിച്ചേര്‍ത്തു.

Continue Reading

Latest News