Connect with us
Malayali Express

Malayali Express

വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞ സംഭവം: അഭിഭാഷകര്‍ക്കെതിരായ കേസ് പിന്‍വലിച്ചു

KERALA

വഞ്ചിയൂര്‍ കോടതിയില്‍ മജിസ്ട്രേറ്റിനെ തടഞ്ഞ സംഭവം: അഭിഭാഷകര്‍ക്കെതിരായ കേസ് പിന്‍വലിച്ചു

Published

on

വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകര്‍ക്കെതിരായ കേസ് മജസ്ട്രേറ്റ് പിന്‍വലിച്ചു. കേസുമായി നീങ്ങാന്‍ താത്പര്യമില്ലെന്ന് മജിസ്ട്രേറ്റ് ദീപ മോഹന്‍ പോലീസിന് മൊഴി നല്‍കുകയായിരുന്നു.

ചേമ്പറില്‍ കയറി ബഹളം വയ്ക്കുകയും കോടതി മുറിയില്‍ പുട്ടി ഇടുകയും ചെയ്ത അഭിഭാഷകര്‍ക്കെതിരായണ് മജിസ്ട്രേറ്റ് കേസ് നല്‍കിയത്. തുടര്‍ന്ന് സംഭവത്തില്‍ ബാര്‍ അസോസിയേഷന്‍ മാപ്പ് പറഞ്ഞിരുന്നു. മജിസ്ട്രേറ്റിന്റെ പരാതിയില്‍ 12 അഭിഭാഷകര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്.

അഭിഭാഷകര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസുണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെ തുടര്‍ന്ന് മജിസ്ട്രേറ്റിനെ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഈ മാസം ആറിന് അഭിഭാഷകര്‍ പിന്‍വലിച്ചിരുന്നു.

Continue Reading

Latest News