Connect with us
Malayali Express

Malayali Express

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ബംഗാളിലേയ്ക്കും: മുര്‍ഷിദാബാദില്‍ റെയില്‍വേ സ്റ്റേഷനു തീയിട്ടു

INDIA

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ബംഗാളിലേയ്ക്കും: മുര്‍ഷിദാബാദില്‍ റെയില്‍വേ സ്റ്റേഷനു തീയിട്ടു

Published

on

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം പശ്ചിമ ബംഗാളിലേയ്ക്കും പടരുന്നു. ബംഗാളില്‍ മുര്‍ഷിദാബാദ് ജില്ലയിലെ റെയില്‍വേ സ്റ്റേഷന്‍ കോംപ്ലെക്സിനു പ്രക്ഷോഭകര്‍ തീയിട്ടു. ആയിരക്കണക്കിനാളുകളാണ് പ്രക്ഷോഭവുമായി നിരത്തിലിറങ്ങിയിരിക്കുന്നത്. ബെല്‍ദംഗാ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് സേന ഓഫീസര്‍ക്കു നേരെയും അക്രമം ഉണ്ടായി.

പ്രക്ഷോഭകര്‍ ഒന്നിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. തുടര്‍ന്ന് മൂന്നു കെട്ടിടങ്ങ ള്‍ക്കും റെയിവേ ഓഫീസിനും തീ ഇടുകയായിരു്നു. പ്രതിഷേധക്കാരെ ആര്‍പിഎഫ് ഓഫീസര്‍ തടയാന്‍ ശ്രമിച്ചതോടെയാണ് ഓഫീസര്‍ക്കും ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നതെന്ന് മുതിര്‍ന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഹൗറ ജില്ലയിലെ ഉലുബെരിയ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കുകള്‍ തടഞ്ഞു. സ്റ്റേഷന്‍ കോംപ്ലെക്സ് നശിപ്പിക്കുകയും ചില ട്രെയിനുകള്‍ക്കു നേരെയും അക്രമം ഉണ്ടായി. ഒരു ലോക്കോ പൈലറ്റിനും പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മുര്‍ഷിദാ ബാദ് ജില്ലയിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. കൊല്‍ക്ക നഗരത്തില്‍ പാര്‍ക്ക് സര്‍ക്കസില്‍ പ്രതിഷേധക്കാര്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. തൊട്ടടുത്തുള്ള വിമാനത്താവളത്തിനു നേരെയും പ്രതിഷേധം ഉയര്‍ത്തി. കിഴക്കന്‍ മിഡ്നാപ്പൂര്‍ ജില്ലയില്‍ ബിജെപി ജനറല്‍ സെക്രട്ടറി സയന്തന്‍ ബസുവിന്റെ കാറിനു നേരെ അക്രമണമുണ്ടായി. സമാധാനം പാലിക്കണമെന്നും പ്രതിഷേധം ജനാധിപത്യ രീതിയില്‍ ആയിരിക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറും അഭ്യര്‍ത്ഥിച്ചു.

Continue Reading

Latest News