Connect with us
Malayali Express

Malayali Express

ശബരിമലയില്‍ മണ്ഡലപൂജ 27ന്

KERALA

ശബരിമലയില്‍ മണ്ഡലപൂജ 27ന്

Published

on


ശ​ബ​രി​മ​ല: 41 നാ​ള്‍ നീ​ണ്ട വ്ര​താ​നു​ഷ്ഠാ​ന​ത്തി​നു സ​മാ​പ​നം കു​റി​ച്ചു ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ല്‍ മ​ണ്ഡ​ല​പൂ​ജ 27ന്. ​രാ​വി​ലെ 10നും 11.40​നും ഇ​ട​യ്ക്കു​ള്ള കു​ഭം രാ​ശി​യി​ല്‍ ത​ങ്ക അ​ങ്കി ചാ​ര്‍ത്തി​യു​ള്ള മ​ണ്ഡ​ല​പൂ​ജ ന​ട​ക്കും. രാ​ത്രി അ​ത്താ​ഴ​പൂ​ജ ക​ഴി​ഞ്ഞ് 11ന് ​ന​ട അ​ട​യ്ക്കും. 23ന് ​ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ല്‍ നിന്നു പു​റ​പ്പെ​ടു​ന്ന ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര 26നു ​വൈ​കു​ന്നേ​രം ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ശ​രം​കു​ത്തി​യി​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ങ്ക​അ​ങ്കി ഘോ​ഷ​യാ​ത്ര​യെ സ്വീ​ക​രി​ച്ച്‌ ആ​ന​യി​ക്കും.


മണ്ഡലപൂജയുടെ തിരക്കുള്ള 26 നും 27 നും സന്നിധാനത്ത് നെയ്യഭിഷേകത്തിനു സമയം കുറയും. സൂര്യഗ്രഹണം കാരണം 26ന് രാവിലെ 7.30 മുതല്‍ 11.30 വരെ ക്ഷേത്ര നട അടച്ചിടുന്നതിനാല്‍ പുലര്‍ച്ചെ 3.20 മുതല്‍ 6.45 വരെ മാത്രമേ നെയ്യഭിഷേകത്തിന് അവസരം ലഭിക്കൂ. ഗ്രഹണം കഴിഞ്ഞ് നട തുറന്ന് ശുദ്ധിക്രിയ നടത്തി ഉച്ചപ്പൂജയ്ക്കു ശേഷം അടയ്ക്കും.

പിന്നെ വൈകിട്ട് 6.20ന് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയ ശേഷമേ അയ്യപ്പന്മാരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കൂ. 27ന് രാവിലെ 10.11നും 11.40നും മധ്യേയുള്ള കുംഭം രാശിയിലാണ് മണ്ഡലപൂജ. അതിനാല്‍ രാവിലെ 9.30 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. മണ്ഡല പൂജ കഴിഞ്ഞ് അന്നു രാത്രി 10ന് നട അടയ്ക്കുന്നതിനാല്‍ പിന്നീട് മകരവിളക്കിനു നട തുറന്ന ശേഷമേ അഭിഷേകം ഉണ്ടാകൂ. 30ന് വൈകിട്ട് 5ന് ആണ് നട തുറക്കുന്നത്. അന്ന് അഭിഷേകമില്ല. അടുത്ത ദിവസമേ അഭിഷേകത്തിന് അവസരം ലഭിക്കൂ.

Continue Reading

Latest News