Connect with us
Malayali Express

Malayali Express

മൊബൈല്‍ ടവറിലെ ബാറ്ററി മോഷ്ടിച്ചവര്‍ പിടിയില്‍

KERALA

മൊബൈല്‍ ടവറിലെ ബാറ്ററി മോഷ്ടിച്ചവര്‍ പിടിയില്‍

Published

on

പൊന്നാനി : മൊബൈല്‍ ടവറിലെ ലക്ഷങ്ങള്‍ വിലയുള്ള ബാറ്ററി മോഷ്ടിച്ചവര്‍ പിടിയില്‍. ഇതേ ടവര്‍ ലൊക്കേഷനും മൊബൈല്‍ കോള്‍ലിസ്റ്റും വച്ച്‌ പ്രതികളെ നിമിഷനേരം കൊണ്ടാണ് പോലീസ് പിടികൂടിയത്. ടവര്‍ പ്രവര്‍ത്തനത്തിനായി നിന്നിരുന്ന മുന്‍ ജീവനക്കാരനടക്കം 4 പേരെ പൊന്നാനി സിഐ അറസ്റ്റ് ചെയ്തു.

പൊന്നാനി കറുകതിരുത്തിവളവ് തകരയ്ക്കല്‍ സുധീര്‍ (30), കാലടി കണ്ടനകം വടക്കേക്കര സുരാജ് മോന്‍ (33), കാടഞ്ചേരി കല്ലറയ്ക്കല്‍ സാബിദ് (36), എടപ്പാള്‍ അണ്ണക്കംമ്ബാട് ചെട്ട്യാരകത്ത് റിയാസ് (നിവിന്‍ 35) എന്നിവരാണ് അറസ്റ്റിലായത്.

മങ്ങാട്ടൂരിലെ മൊബൈല്‍ ടവറില്‍നിന്ന് 4 ലക്ഷം രൂപ വിലവരുന്ന ബാറ്ററികളാണ് ഇവര്‍ മോഷ്ടിച്ചത്. ബാറ്ററികള്‍ എടപ്പാളിലെ ആക്രിക്കടയില്‍ വിറ്റിരുന്നു. ആക്രിക്കടക്കാര്‍ ഇത് പട്ടാമ്ബിയിലെ ഓങ്ങല്ലൂരില്‍ എത്തിച്ചു. എന്നാല്‍ ഇതിനോടകം പോലീസ് പ്രതികളെ പിടികൂടിയിരുന്നു.

Continue Reading

Latest News