Connect with us
Malayali Express

Malayali Express

ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

INDIA

ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Published

on

റാഞ്ചി: 5 ഘട്ടങ്ങളിലായി നടക്കുന്ന ഝാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.

17 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 32 സ്ത്രീകള്‍ ഉള്‍പ്പെടെ 309 സ്ഥാനാര്‍ഥികളാണു മൂന്നാംഘട്ടത്തില്‍ മത്സരിക്കുന്നത്.

17 സീറ്റുകളില്‍ 10 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. മൂന്നെണ്ണം കോണ്‍ഗ്രസിന്‍റെയും രണ്ടെണ്ണം ജെഎംഎമ്മിന്‍റെയും സിറ്റിംഗ് സീറ്റുകളാണ്

ബിജെപി സ്ഥാനാര്‍ഥി സിപി. സിംഗിന് ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ജെഎംഎമ്മിന്‍റെ മഹുവ മഝിയാണ് അദ്ദേഹത്തിനു ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത്.

ധന്‍വാറില്‍ മുന്‍ മുഖ്യമന്ത്രിയും ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച-പ്രജാതാന്ത്രിക് പ്രസിഡന്റുമായ ബാബുലാല്‍ മറാന്‍ഡിയാണു മത്സരിക്കുന്നത്.

എന്നാല്‍ സിപിഐഎംഎല്‍ എംഎല്‍എ രാജ്കുമാര്‍ യാദവും ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ ലക്ഷ്മണ്‍ പ്രസാദും മറാന്‍ഡിക്ക് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല.

അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം നടന്നത് നവംബര്‍ 30 നായിരുന്നു. അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുന്നത് ഡിസംബര്‍ 16നും അവസാന ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 20 നുമാണ് നടക്കുന്നത്. വോട്ടെണ്ണല്‍ ഡിസംബര്‍ 23 ന് നടക്കും.

Continue Reading

Latest News