Connect with us
Malayali Express

Malayali Express

ഫേസ്ബുക്ക് മാപ്പുമായി നടന്‍ ഷെയിന്‍,കുരുക്ക് മുറുക്കി നിര്‍മാതാക്കള്‍

KERALA

ഫേസ്ബുക്ക് മാപ്പുമായി നടന്‍ ഷെയിന്‍,കുരുക്ക് മുറുക്കി നിര്‍മാതാക്കള്‍

Published

on

നിര്‍മ്മാതാക്കള്‍ക്ക് മനോരോഗമെന്ന് ആക്ഷേപം ഉന്നയിച്ച നടന്‍ ഷെയിന്‍ നിഗമിന് എതിരെ സിനിമാ സംഘടനകള്‍ കുരുക്കു മുറുക്കുന്നതിനിടെ ക്ഷമാപണവുമായി താരം രംഗത്ത്. ഷെയിനിനെ സിനിമകളില്‍ സഹകരിപ്പിക്കരുതെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിനും മറ്റു ഭാഷകളിലെ സിനിമാ സംഘടനകള്‍ക്കും കേരള ഫിലിം ചേംബര്‍ ഒഫ് കൊമേഴ്‌സ് കത്ത് നല്‍കിയതിനു പിന്നാലെയാണ് ഫേസ്ബുക്ക് വഴിയുള്ള മാപ്പപേക്ഷ.
അതേസമയം ഫേസ് ബുക്കിലെ മാപ്പു പറച്ചില്‍ കണക്കിലെടുക്കാനാവില്ല എന്ന നിലപാടിലാണ് താര സംഘടനയായ അമ്മ.വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചേംബറിന് കത്ത് നല്‍കിയിരുന്നു. ഷെയിനിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കവും നിര്‍മ്മാതാക്കള്‍ നടത്തുന്നുണ്ട്. 19 ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ എക്‌സിക്യുട്ടീവ് യോഗം കൊച്ചിയില്‍ ചേരും.കരാര്‍ ലംഘനം മൂലം മുടങ്ങിയ വെയില്‍, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കുളള നഷ്ടപരിഹാരമാണ് യോഗത്തിന്റെ പ്രധാന അജണ്ട.22 ന് നടക്കുന്ന അമ്മ എക്‌സിക്യുട്ടീവ് യോഗവും വിവാദം ചര്‍ച്ച ചെയ്യുന്നുണ്ട്. സംഘടനാ പ്രസിഡന്റ് ആയ മോഹന്‍ലാല്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വിവാദത്തിന് അയവ് വരുമെന്ന പ്രതീക്ഷയിലാണ് ഷെയിനിന്റെ ആരാധകര്‍.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നിര്‍മ്മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ എന്ന് അറിയില്ലെന്ന് ഷെയ്ന്‍ നിഗം വിവാദ പരാമര്‍ശം നടത്തിയത്. അമ്മയും ഫെഫ്കയും ഇടപെട്ട് പ്രശ്‌നപരിഹാര ചര്‍ച്ച നടത്താനിരിക്കെയായിരുന്നു ഇത്. അതോടെ ചര്‍ച്ചകള്‍ തകിടം മറിയുകയും ചെയ്തു.എനിക്കെതിരെയുയര്‍ന്ന ആരോപണങ്ങള്‍ ക്ഷമിച്ചതു പോലെ ഇതും ക്ഷമിക്കണം. ഞാന്‍ ആരാധിക്കുന്ന ദൈവവും വിശ്വസിക്കുന്ന സംഘടനയും എനിക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഷെയ്ന്‍ നിഗം ഫേസ് ബുക്കിലൂടെ അറിയിച്ചു.

Continue Reading

Latest News