Connect with us
Malayali Express

Malayali Express

നടുറോഡില്‍ വീട്ടമ്മയെ കുത്തിക്കൊന്നു, അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

KERALA

നടുറോഡില്‍ വീട്ടമ്മയെ കുത്തിക്കൊന്നു, അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

Published

on

പ്രവാസിയുടെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ റോഡില്‍ പട്ടാപ്പകല്‍ കുത്തിക്കൊന്നു. അയല്‍വാസിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.
കേരളപുരത്തിനുസമീപം അഞ്ചുമുക്ക് ഉമര്‍ കോട്ടേജില്‍ ഉമ്മര്‍ ഷെറീഫിന്റെ ഭാര്യ ഷൈലയാണ് (38, ഷാജില) മരിച്ചത്. കരിമ്പിന്‍കര കുന്നുംപുറത്ത് വീട്ടില്‍ അനീഷാണ് (32) അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ ഒന്‍പതു മണിയോടെ വീടിനോടു ചേര്‍ന്ന ഇടറോഡിലാണ് സംഭവം. ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം പാല്‍ വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു യുവതി. ഒളിഞ്ഞുനില്‍ക്കുകയായിരുന്ന പ്രതി പിന്നില്‍നിന്നെത്തിയാണ് കുത്തിവീഴ്ത്തിയത്. അയല്‍ വീടിന്റെ ഗേറ്റിനുമുന്നിലാണ് കുത്തേറ്റുവീണത്. നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ അറിയിച്ചപ്രകാരം പൊലീസ് എത്തി യുവതിയെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.പൊലീസ് എത്തുന്നതുവരെ സംഭവസ്ഥലത്തുതന്നെ യുവാവ് നിലയുറപ്പിച്ചിരുന്നു. പിന്നീട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് കരുതുന്നു. അനീഷ് വിവാഹിതനായിരുന്നെങ്കിലും മാസങ്ങള്‍ക്കുശേഷം ഭാര്യ ഉപേക്ഷിച്ചുപോയി. അതിനുശേഷമാണ് യുവതിയെ കൂടുതല്‍ ശല്യം ചെയ്യാന്‍ തുടങ്ങിയത്.

Continue Reading

Latest News