Connect with us
Malayali Express

Malayali Express

ട്വന്റി20 ക്രിക്കറ്റ്: റണ്‍മല കയറാനാകാതെ വിന്‍ഡീസ് പട, പരമ്പര സ്വന്തമാക്കി ഇന്ത്യ

LATEST NEWS

ട്വന്റി20 ക്രിക്കറ്റ്: റണ്‍മല കയറാനാകാതെ വിന്‍ഡീസ് പട, പരമ്പര സ്വന്തമാക്കി ഇന്ത്യ

Published

on

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്ക് 67 റണ്‍സ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയത്തോടെ ഇന്ത്യ പരമ്പര നേടി. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് തുടക്കത്തിലെ തിരിച്ചടിയായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 240 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് പടയ്ക്ക് 20 ഓവറില്‍ 173 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

കെ.എല്‍ രാഹുലും രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രാഹുല്‍ 56 ബോളില്‍ 91 റണ്‍സെടത്തു. കൊഹ്ലി 31 പന്തില്‍ 71 റണ്‍സെടുത്തു. രോഹിത് 34 പന്തില്‍ നിന്ന് 71 റണ്‍സ് നേടി.

Continue Reading

Latest News