Connect with us
Malayali Express

Malayali Express

‘പോലീസ് പറയുന്നത് കള്ളം, അപകടത്തിന് കാരണം അതല്ല!’; ഡ്രൈവര്‍ പറയുന്നു

INDIA

‘പോലീസ് പറയുന്നത് കള്ളം, അപകടത്തിന് കാരണം അതല്ല!’; ഡ്രൈവര്‍ പറയുന്നു

Published

on

ഹൈദരാബാദില്‍ മേല്‍പ്പാലത്തില്‍ നിന്നും കാര്‍ താഴോട്ട് മറിഞ്ഞ് കാല്‍നടയാത്രക്കാരിയായ സ്ത്രീ മരിച്ചത് അടുത്തിടെയാണ്. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ഒക്ടോബര്‍ അവസാന വാരമായിരുന്നു അപകടം. കാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയും തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ പോലീസിനെതിരേയും റോഡിനെതിരേയും രംഗത്ത് വന്നിരിക്കുകയാണ് അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍.

ഡ്രൈവറായ കൃഷ്ണ മിലന്‍ റാവു തെലങ്കാന ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് പോലീസിനെതിരെയുള്ള പരാമര്‍ശം. റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നും ഇയാള്‍ വാദിക്കുന്നു. അപകടം നടക്കുമ്പോള്‍ തന്റെ വാഹനം പരമാവധി 50 കിലോമീറ്റര്‍ വരെ വേഗത്തിലാണ് സഞ്ചരിച്ചതെന്നും 105 കിലോമീറ്റര്‍ വേഗത്തിലാണെന്ന പോലീസ് വാദം തെറ്റാണെന്നും ഡ്രൈവറുടെ ഹര്‍ജിയില്‍ പറയുന്നു.

തന്നെ അറസ്റ്റ് ചെയ്യുന്നത് ഒരാഴ്ച വൈകിക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഡ്രൈവറുടെ ഈ പരാമര്‍ശങ്ങള്‍. ഒക്ടോബര്‍ 23നായിരുന്നു അപകടം. മിലന്‍ റാവും ഓടിച്ചിരുന്ന ഫോക്സ്ബാഗണ്‍ ജിഡിയാണ് അപകടത്തില്‍പ്പെട്ടത്.

ഫ്ളൈ ഓവറിനു താഴെ റോഡരികില്‍ ബസ് കാത്ത് നില്‍ക്കുന്നവരുടെ ഇടയിലേത്താണ് കാര്‍ വന്നു വീണത്. അപകടത്തില്‍ കാര്‍ ദേഹത്തുവീണ സത്യ ദേവി തല്‍ക്ഷണം മരിച്ചു. സമീപത്തുള്ള നാലുപേര്‍ക്കും പരിക്കേറ്റിരുന്നു. ഫ്ളൈ ഓവറില്‍ നിന്ന് കാര്‍ വീണ് സമീപത്തെ മരം നിലംപതിച്ചതും അപകട തീവ്രത കൂട്ടി. ???

Continue Reading

Latest News