Connect with us
Malayali Express

Malayali Express

മരട് ഫ്ളാറ്റ് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി സമീപവാസികള്‍

KERALA

മരട് ഫ്ളാറ്റ് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി സമീപവാസികള്‍

Published

on

മരട് ഫ്ളാറ്റ് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി സമീപവാസികള്‍ വീണ്ടും രംഗത്ത്. ഫ്ളാറ്റുകള്‍ പൊളിക്കുമ്പോള്‍ സമീപത്തുള്ള വീടുകള്‍ക്ക് കിട്ടേണ്ട ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച് വ്യക്തതയില്ലെന്നാരോപിച്ചാണ് പ്രതിഷേധം. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ വീടുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഇപ്പോഴത്തെ സ്‌കീം അനുസരിച്ച വളരെ ചെറിയ തുക മാത്രമേ കിട്ടുകയുള്ളൂ എന്നാണ് ആശങ്ക.

പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടണം എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സര്‍ക്കര്‍ ഇടപെട്ടില്ല എങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് സമീപവാസികളുടെ തീരുമാനം. അതേസമയം സമീപത്തെ വീടുകളുടെ നിലവിലെ അവസ്ഥ രേഖപ്പെടുത്താനുള്ള സര്‍വേ നടപടികള്‍ പുനരാരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് സര്‍വേ. ഇതിനിടെ ഫ്ളാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കാനുള്ള കരാറിന് അനുമതി നല്‍കുന്നതിന് വേണ്ടി നഗരസഭയുടെ കൗണ്‍സില്‍ യോഗവും ചേര്‍ന്നു.

Continue Reading

Latest News